city-gold-ad-for-blogger

നവമാധ്യമങ്ങളും സാമൂഹ്യനീതിയും: യോജിച്ചും വിയോജിച്ചും സെമിനാര്‍

കാസര്‍കോട്: (www.kasargodvartha.com 22.11.2014) സാമൂഹ്യനീതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ നവമാധ്യമങ്ങള്‍ക്ക് വഹിക്കാനുള്ള പങ്കിനെകുറിച്ച് യോജിച്ചും വിയോജിച്ചും മാധ്യമസെമിനാര്‍. സാമൂഹ്യനീതി ദിനാഘോഷത്തിന്റെ ഭാഗമായി മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലാണ് മാധ്യമസെമിനാര്‍ നടന്നത്.

നവമാധ്യമങ്ങളും സാമൂഹ്യ നീതിയും എന്ന വിഷയം പ്രശസ്ത മാധ്യമ വിമര്‍ശകന്‍ എസ്. ഭാസുരേന്ദ്ര ബാബു അവതരിപ്പിച്ചു. സാമൂഹ്യ പ്രശ്‌നങ്ങളില്‍ മറ്റു മാധ്യമങ്ങള്‍ പലപ്പോഴും സ്വീകരിച്ചുപോകുന്ന നിര്‍ഭാഗ്യകരമായ സമീപനത്തില്‍നിന്ന് വേറിട്ട നിലപാടാണ് നവമാധ്യമങ്ങള്‍ പ്രകടിപ്പിക്കാറുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങളത്രയും നവമാധ്യമങ്ങള്‍ ആത്മാര്‍ത്ഥമായി ഏറ്റെടുക്കുന്നുവെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും അദ്ദേഹം പറഞ്ഞു.

2001ല്‍ എ.കെ. ആന്റണി സര്‍ക്കാര്‍ ആദിവാസികള്‍ക്ക് നല്‍കിയ ഭൂമി സംബന്ധിച്ച് വാക്കുപാലിക്കണമെന്ന് ആവശ്യപ്പെട്ട് 13 വര്‍ഷത്തിന് ശേഷം അവര്‍ക്ക് സെക്രട്ടറിയേറ്റിന് മുന്നില്‍ നില്‍പ് സമരം നടത്തേണ്ടി വന്നിരിക്കുയാണ്. ഇത്തരം സമരങ്ങളോടൊക്കെ ആമാധ്യമങ്ങളും ഇമാധ്യമങ്ങളും സ്വീകരിക്കുന്ന നിലപാടില്‍ കാതലായ വ്യത്യാസങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

സാമൂഹ്യനീതിയെകുറിച്ച് വ്യത്യസ്ഥവും സസൂക്ഷ്മവുമായ നിലപാടുകള്‍ സമൂഹത്തിന് ഉണ്ട് എന്ന് ഇന്ത്യാവിഷന്‍ കണ്‍സള്‍ട്ടന്റ് എഡിറ്റര്‍ പി.ടി. നാസര്‍ അഭിപ്രായപ്പെട്ടു. നവമാധ്യമങ്ങളുടെ ജാഗ്രത ഇതിന് മറികടക്കാന്‍ സഹായിച്ചില്ലെങ്കില്‍ ഓര്‍മ്മപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

20 വര്‍ഷം മുമ്പ് കേരളത്തില്‍ ആദ്യമായി എത്തിയ മൊബൈല്‍ ഫോണുകള്‍ എല്ലാ പുതിയ സാധ്യകളും കളം പിടിച്ചടക്കിയതുപോലെ അടുത്ത 20 വര്‍ഷത്തിനുള്ളില്‍ നവമാധ്യമങ്ങള്‍ തീരുമാനിക്കുവന്നര്‍ നാട് ഭരിച്ചേക്കാമെന്ന് പ്രമുഖ കോളമിസ്റ്റ് ബി.കെ. ആദര്‍ശ് പറഞ്ഞു.

അഡ്വ. കെ.കെ. പ്രീത, പി.എസ്. റംഷാദ്, കെ.എം. സന്തോഷ് കുമാര്‍, കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് എം.ഒ. വര്‍ഗീസ്, കാസര്‍കോട് വാര്‍ത്താ എഡിറ്റര്‍ അബ്ദുല്‍ മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു.

കൃഷിമന്ത്രി കെ.പി. മോഹനനാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. അധ്യക്ഷനായിരുന്നു. വനിതാ വികസന കോര്‍പറേഷന്‍ ചെര്‍പേഴ്‌സണ്‍ അഡ്വ. പി. കുല്‍സു, ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ സുജ ബാലുശേരി, പി. ഖദീജ, റീജ്യണല്‍ മാനേജര്‍ ഫൈസല്‍ മൂനീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സാമൂഹ്യ ദിനാഘോഷ പരിപാടികള്‍ ഞായറാഴ്ച സമാപിക്കും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia