city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സംസ്ഥാനതല സാമൂഹികനീതി ദിനാഘോഷം കാസര്‍കോട്ട്

കാസര്‍കോട്:(www.kasargodvartha.com 28.08.2014) ഈ വര്‍ഷത്തെ സംസ്ഥാനതല സാമൂഹികനീതി ദിനാഘോഷം കാസര്‍കോട് നവംബര്‍ 21, 22, 23 തീയതികളില്‍ നടത്താന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച്  ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന സംഘാടക സമിതി രൂപീകരണ  യോഗം സാമൂഹികനീതി വകുപ്പ് മന്ത്രി എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്തു. എന്‍.എ.നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിച്ചു.

വിഭിന്ന ശേഷിയുള്ളവര്‍ക്കും അംഗ പരിമിതിയുള്ളവര്‍ക്കും മറ്റു അശരണര്‍ക്കും  വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തുക്കൊണ്ടാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ജനകീയമായി നടത്തുന്ന ഈ പരിപാടിയില്‍ പ്രത്യാശ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സമ്പത്തികമായി ദുര്‍ബലരായിട്ടുള്ള 22 വയസ് പൂര്‍ത്തിയാക്കിയ 100 വനിതകളുടെ വിവാഹധനസഹായമായി 50000 രൂപാ വീതം വിതരണം ചെയ്യുമെന്ന് മന്ത്രി മുനീര്‍ അറിയിച്ചു. സര്‍ക്കാറിന്റെയും സ്വകാര്യ സംരംഭകരുടെയും സഹായത്തോടെയാണ് തുക വിതരണം ചെയ്യുന്നത്.

ഇതുകൂടാതെ എന്‍ഡോസള്‍ഫാന്‍ ബാധിച്ചവരുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായമായി 70 ലക്ഷം രൂപാ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. പ്ലാന്റേഷന്‍ കോര്‍പ്പറേഷനില്‍ നിന്നും ഭൂമി ലഭ്യമാക്കി എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ക്ക് ജീവിത സഹായം ഒരുക്കുന്ന പുനരധിവാസ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ദുര്‍ബലരായ മുഴുവന്‍ പേര്‍ക്കും സഹായം ലഭ്യമാക്കി അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരാനുള്ള നിരവധി പരിപാടികള്‍ക്കും പദ്ധതികള്‍ക്കും സാമൂഹിക നീതി ദിനാഘോഷത്തില്‍ തുടക്കം കുറിക്കുമെന്ന് മന്ത്രി പറഞ്ഞു. ഗായിക കെ.എസ്.ചിത്രയടക്കം അഞ്ച് വനിതകള്‍ക്ക് ദിനാഘോഷ പരിപാടിയില്‍ മഹിളാ അവാര്‍ഡ് നല്‍കും. വിവിധ കലാപരിപാടികളും സംഘടിപ്പിക്കും.

പരിപാടികള്‍ക്കായി 60 ലക്ഷം രൂപയുടെ ബജറ്റാണ് തയ്യാറായിട്ടുള്ളതെന്ന് ചടങ്ങില്‍ സംസാരിച്ച സാമൂഹിക നീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ പറഞ്ഞു. സര്‍ക്കാര്‍ 25 ലക്ഷം രൂപാ ഇതിനായി അനുവദിക്കും. ബാക്കി തുക പ്രാദേശികമായി സമാഹരിക്കും. സമൂഹത്തിലെ വൃദ്ധര്‍, അശരണര്‍, അംഗപരിമിതിയുള്ളവര്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍, ദുര്‍ബ്ബലരായ സ്ത്രീകള്‍, അള്‍ഷിമസ്, നട്ടെല്ലിന്റെയും ഞരമ്പിന്റെയും രോഗം ബാധിച്ച കിടപ്പിലായവര്‍ തുടങ്ങിയവരുടെ ക്ഷേമം ഉറപ്പ് വരുത്തുന്ന പദ്ധതികള്‍ സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കമെന് വി.എന്‍.ജിതേന്ദ്രന്‍ പറഞ്ഞു.

സാമൂഹികനീതി  ദിനാഘോഷത്തിന്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു. കൂടാതെ 20 സബ് കമ്മിറ്റികളും രൂപീകരിച്ചു. എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ. ചെയര്‍മാനും സാമൂഹികനീതി വകുപ്പ് ഡയറക്ടര്‍ വി.എന്‍.ജിതേന്ദ്രന്‍ ജനറല്‍ കണ്‍വീനറും, ജില്ലാകളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍ കോര്‍ഡിനേറ്ററുമാണ്. സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ.മുനീര്‍, കൃഷി മന്ത്രി കെ.പി.മോഹനന്‍, പി.കരുണാകരന്‍ എം.പി. എന്നിവര്‍ മുഖ്യ രക്ഷാധികാരികളാണ്ജില്ലയിലെ എം.എല്‍.എ. മാരായ പി.ബി.അബ്ദുള്‍ റസാഖ്, കെ.കുഞ്ഞിരാമന്‍ (ഉദുമ) ഇ.ചന്ദ്രശേഖരന്‍, കെ.കുഞ്ഞിരാമന്‍ (തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, സാമൂഹിക നീതി വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.കെ.എ.എബ്രഹാം, ജില്ലാ പോലീസ് മേധാവി തോംസണ്‍ ജോസ്, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ചെര്‍ക്കള അബ്ദുള്ള, സിഡ്‌കോ ചെയ്ര്‍മാന്‍ സി.ടി.അഹമ്മദലി എന്നിവര്‍ രക്ഷാധികാരികളാണ്.മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാരും മുന്‍ എം.എല്‍.എ. മാരും രക്ഷാധികാരികളാണ്.

യോഗത്തില്‍ എം.എല്‍.എ. മാരായ ഇ.ചന്ദ്രശേഖരന്‍, പി.ബി.അബ്ദുള്‍ റസാഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ശ്യാമളാദേവി, നഗരസഭാ ചെര്‍മാന്‍ ടി.ഇ.അബ്ദുള്ള, സിഡ്‌കോ ചെയര്‍മാന്‍ സി.ടി.അഹമ്മദലി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഓമനാ രാമചന്ദ്രന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുംതാസ് സമീറ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ അധ്യക്ഷന്‍ എ.ജി.സി.ബഷീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ വിവിധ ജില്ലാതല ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാനതല സാമൂഹികനീതി ദിനാഘോഷം കാസര്‍കോട്ട്
സിവില്‍ സ്റ്റേഷന്‍ ഡിപിസി ഹാളില്‍ സംസ്ഥാനതല സാമൂഹ്യനീതി ദിനാഘോഷ പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്യുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും

Keywords:  kasaragod, Kerala, M.K.Muneer, Celebration, Collectorate, MLA, Endosulfan, Social justice day celebration in Kasaragod 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia