സാമൂഹ്യനീതി ദിനാഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തുടക്കം
Nov 20, 2014, 22:00 IST
കാസര്‍കോട്: (www.kasargodvartha.com 20.11.2014) മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സംസ്ഥാന സാമൂഹ്യ നീതിദിനാഘോഷപരിപാടികള്‍ക്ക് വെള്ളിയാഴ്ച തുടക്കം കുറിക്കും. അശരണര്‍ക്കും അഗതികള്‍ക്കും അംഗപരിമിതര്‍ക്കും മാനസികവെല്ലുവിളി നേരിടുന്നവര്‍ക്കും സമ്പൂര്‍ണ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന വിവിധ ക്ഷേമവികസന പദ്ധതികളെ പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവ ആഘോഷത്തിന്റെ ഭാഗമായി നടക്കും.
മുനിസിപ്പല്‍ സ്റ്റേഡിയത്തിലെ ഏഴ് വേദികളിലായിട്ടാണ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിക്ക് വിദ്യാനഗര്‍ വാട്ടര്‍ അതോറിറ്റി ഓഫീസിന് സമീപത്ത് നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടുകൂടി ദിനാഘോഷങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിക്കും.
ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനം പഞ്ചായത്ത് സാമൂഹ്യനീതി വകുപ്പ് മന്ത്രി എംകെ മുനീര്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ കര്‍ണ്ണാടക ആരോഗ്യവകുപ്പ് മന്ത്രി യു.ടി. ഖാദര്‍ മുഖ്യാതിഥിയായിരിക്കും. പി. കരുണാകരന്‍ എംപി വിഭിന്നശേഷി നിര്‍ണ്ണയക്യാമ്പ് ഉദ്ഘാടനം ചെയ്യും.
കെ. കുഞ്ഞിരാമന്‍ എംഎല്‍എ(ഉദുമ) എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വനിതാ കമ്മീഷന്‍ തയ്യാറാക്കിയ സ്ത്രീ സംരക്ഷണനിയമങ്ങള്‍ എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ജനപ്രതിനിധികളും വകുപ്പ് മേധാവികളും രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളുംപങ്കെടുക്കും.
ഉച്ചയ്ക്ക് രണ്ട് മണിക്ക് വേദി ഒന്നില്‍ സ്ത്രീകളും കുട്ടികളും സാമൂഹ്യനീതിയും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. പി.കെ. ശ്രീമതി ടീച്ചര്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ ക്ഷേമബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ ഖമറുന്നീസ അന്‍വര്‍ മുഖ്യാതിഥിയായിരിക്കും. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചര്‍ പരിപാടിയില്‍ അധ്യക്ഷത വഹിക്കും. ബാലാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ അഡ്വ. നസീര്‍ ചാലിയം, അഡ്വ. ബിന്ദു കൃഷ്ണ, ഡോ. പി പ്രതാപന്‍, ശ്രീമതി സബീന എന്നിവര്‍ വിഷയാവതരണം നടത്തും.
വേദി രണ്ടില്‍ രാവിലെ എട്ട് മണി മുതല്‍ ഡിസെബിലിറ്റി ക്യാമ്പും വിഭിന്നശേഷിയുളളവരുടെ അംഗപരിമിതി നിര്‍ണ്ണയവും തല്‍സമയതിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും നടക്കും. വേദി മൂന്നില്‍ രണ്ട് മണിമുതല്‍ കമ്മീഷന്‍ അദാലത്ത് നടക്കും വേദി നാലില്‍ രാവിലെ 10 മണിമുതല്‍ എക്‌സിബിഷന്‍, വേദി അഞ്ചില്‍ രാവിലെ 10 മണി മുതല്‍ ഡോക്യുമെന്ററി ഫെസ്റ്റും വേദി ആറില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് അങ്കണവാടി വര്‍ക്കേഴ്‌സ് ഹെല്‍പ്പേഴ്‌സ് ക്ഷേമനിധി എന്ന വിഷയത്തില്‍ ഓപ്പണ്‍ഫോറവും നടക്കും. നാല് മണി മുതല്‍ കലാപരിപാടികള്‍ അരങ്ങേറും.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod Municipal Stadium, Municipal Stadium, Programme, Kerala, Inauguration, Kasaragod-Maholsavam, Social justice day celebration to begin Friday, Social justice day celebration Friday on wards.