city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സോ­ഷ്യല്‍ സര്‍­വീ­സ് ക്ലബ് ഉ­ദ്­ഘാ­ട­നം ചെ­യ്തു

സോ­ഷ്യല്‍ സര്‍­വീ­സ് ക്ലബ് ഉ­ദ്­ഘാ­ട­നം ചെ­യ്തു
കാ­സര്‍കോട് : കാസര്‍­കോ­ട് മ­ഡോ­ണ എ.യു.പി. സ്­കൂ­ളി­ലെ സോ­ഷ്യല്‍ സര്‍­വീ­സ് ക്ല­ബിന്റെ ഉ­ദ്­ഘാട­നം വാര്‍­ഡ് കൗണ്‍­സി­ലര്‍ ഫൗസി­യ റാഷി­ദ് നിര്‍­വ­ഹിച്ചു. നിര്‍­ധ­നരാ­യ വി­ദ്യാര്‍­ത്ഥിക­ളെ സ­ഹാ­യിക്കു­ക എ­ന്ന ല­ക്ഷ്യ­ത്തോ­ടെ­യാ­ണ് ക്ലബ് പ്ര­വ­ര്‍ത്തി­ക്കു­ന്ന­ത്.

പി.ടി.എ.പ്ര­സി­ഡ­ന്റ് പ­ത്മ­നാ­ഭന്‍ അ­ധ്യ­ക്ഷ­ത വ­ഹിച്ചു. ഹെ­ഡ്­മി­സ്­ട്ര­സ് സി.മരി­യ സ്വാഗ­തം ആ­ശം­സി­ച്ചു. യ­ഹ്‌യ ത­ള­ങ്ക­ര നേ­തൃത്വം നല്‍കി. വെല്‍­ഫി­റ്റ് ഫൗ­ണ്ടേ­ഷന്‍ മ­ഡോ­ണ യു.പി.സ്­കൂ­ളി­ലെ 40 വി­ദ്യാര്‍­ത്ഥി­കള്‍­ക്ക് നല്‍കി­യ സൗജ­ന്യ യൂണി­ഫോ­മിന്റെ വി­ത­ര­ണ­വും ഫൗസി­യ റാ­ഷി­ദ് നിര്‍­വ­ഹി­ച്ചു.

സോ­ഷ്യല്‍ സര്‍­വീ­സ്  ക്ല­ബിന്റെ ആ­ഭി­മു­ഖ്യ­ത്തില്‍ വി­ദ്യാര്‍­ത്ഥി­കള്‍ പി­രി­ച്ചെ­ടു­ത്ത 15,000 രൂ­പ­യു­ടെ ഫി­ക്‌സ­ഡ് ഡി­പ്പോ­സി­റ്റും, സ്റ്റു­ഡന്‍സ് പാ­സ്­ബുക്കും ഏ­ഴാം­ത­ര­ത്തിലെ വി­ദ്യാര്‍­ത്ഥി­നിയാ­യ ശി­ല്‍­പ­യു­ടെ പഠനാ­വ­ശ്യ­ത്തി­നാ­യി കൈ­മാറി. കൊ­ച്ചു വി­ദ്യാര്‍­ത്ഥി­ക­ളു­ടെ ഉദാ­ര മ­ന­സ്­ക്കത­യെ പി.ടി.എ. ക­മ്മി­റ്റി അ­ഭിന­ന്ദിച്ചു.

അ­നില്‍ കു­മാര്‍, ഷീ­ല ഡി­സൂ­സ എ­ന്നി­വര്‍ സം­സാ­രിച്ചു. അ­ധ്യാ­പി­ക­മാരാ­യ സി­സ്റ്റര്‍ റാ­ഫേല്‍, ഗ്രെ­റ്റ ല­സറാ­ഡോ എ­ന്നി­വര്‍ നേ­തൃത്വം നല്‍കി.

Keywords:  Club, Inauguration, Kasaragod, PTA, Students, Modona A.U.P School

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia