കന്നട ബിരുദാനന്തര വിഭാഗത്തിന്റെ സ്നേഹസംഗമം 20-ന്
May 9, 2012, 12:02 IST

കാസര്‍കോട്: കാസര്‍കോട് ഗവണ്‍മെന്റ് കോളേജിന്റെ ബിരുദാനന്തര ബിരുദ-പഠന ഗവേഷണ വിഭാഗത്തിന്റെ നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 20-ന് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിക്കും. കോളേജില്‍ കന്നട ബിരുദ ക്ളാസുകള്‍ തുടങ്ങി 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
സ്നേഹസംഗമം 20-ന് രാവിലെ 10.30ന് കന്നട എഴുത്തുകാരന്‍ ഏര്യ ലക്ഷ്മീനാരായണ ആള്‍വ ഉദ്ഘാടനം ചെയ്യും. ഡോ. യു.മഹേശ്വരി അദ്ധ്യക്ഷത വഹിക്കും. കന്നട പഠന വിഭാഗത്തില്‍ അധ്യാപകരായിരുന്ന അന്തരിച്ച പ്രൊഫസര്‍ സുബ്രായ ഭട്ട്, ഡോ.ബി.കെ.തിമ്മപ്പ, പ്രൊ.വേണുഗോപാല കാസര്‍ഗോഡ്, പ്രൊ.ബി.പത്മനാഭ എന്നിവരെ ചടങ്ങില്‍ അനുസ്മരിക്കും. സര്‍വ്വീസില്‍ നിന്ന് വിരമിച്ച കന്നട അധ്യാപകരായ ഡോ.പി.ശ്രീകൃഷ്ണ ഭട്ട്, പ്രൊ.വിമലാ രാജകുമാരി, ഡോ.യു.ശങ്കരനാരായണ ഭട്ട്, പ്രൊ.പി.എന്‍.മൂഡിത്തായ, പ്രൊ.ബി.സദാശിവ, ഡോ.കെ.കമലാക്ഷ, പ്രൊ.കെ.എ.പത്മനാഭ പൂജാരി, ഡോ.കെ.സുബ്രഹ്മണ്യ ഭട്ട്, പ്രൊ.സി.എച്ച്. രാമഭട്ട് എന്നിവരെ ആദരിക്കും. പരിപാടിയുടെ ഭാഗമായി പുസ്തക പ്രദര്‍ശനവും സംഘടിപ്പിക്കും.
Keywords: Kasaragod Govt. College, Kannada section, Snehasangamam