city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ഗ്ഗീയവത്ക്കരണത്തിനെതിരെ സ്‌നേഹ സംഗമയാത്ര

വര്‍ഗ്ഗീയവത്ക്കരണത്തിനെതിരെ സ്‌നേഹ സംഗമയാത്ര
കാസര്‍കോട്:  നാഷണല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് കാസര്‍കോട് ജില്ലാ കമ്മിറ്റി 'നാടിന്റെ നന്മക്ക് നേരിന്റെ രാഷ്ട്രീയം' ജില്ലയിലെ വര്‍ഗ്ഗീയവത്ക്കരണത്തിനെതിരെ സ്‌നേഹ സംഗമയാത്ര നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.28, 29, 30 തീയ്യതികളിലാണ് യാത്ര. തൃക്കരിപ്പൂരില്‍ നിന്നും ആരംഭിക്കുന്ന യാത്ര 30ന് വൈകിട്ട് അഞ്ച് മണിക്ക് ഉപ്പളയില്‍ സമാപിക്കും. സമാപന സമ്മേളനം പി.ടി.എ റഹീം എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

ജില്ലയില്‍ വര്‍ഗ്ഗീയവത്ക്കരണത്തിനെതിരെ പോരാടുന്ന ആരുമായും സഹകരിക്കും. അടിക്കടിയുണ്ടായിക്കൊണ്ടിരിക്കുന്ന സാമുദായിക സംഘര്‍ഷം നാടിന്റെ സൈ്വര്യജീവിതം കെടുത്തുകയാണ്. ചില ആളുകള്‍ പട്ടാളവേഷത്തില്‍ നടക്കുന്നു. ചിലര്‍ പോത്തിന്റെ തലയും കൊണ്ട് നടക്കുന്നു.

കെപിസിസി പ്രസിഡന്റ് നയിക്കുന്ന യാത്രയില്‍ യുഡിഎഫ് ഒത്തൊരുമിച്ചല്ല പ്രവര്‍ത്തിച്ചത്. ലീഗ് ഫുള്‍ ടൈം പ്രവര്‍ത്തിച്ചു. പക്ഷേ മുസ്ലിം ലീഗ് ജനജാഗ്രത സദസ്സ് കാസര്‍കോട് മണ്ഡലം കമ്മിറ്റി ബഹിഷ്‌കരിക്കുയും ചെയ്തു. രാഷ്ട്രീയത്തിലെ ഒരു വിഭാഗം ആളുകള്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നാണ് ഇത് തെളിയിക്കുന്നത്. മുസ്ലിം ലീഗ് കൂടി വിചാരിച്ചാലെ അക്രമം ഒഴിവാക്കാനും സമാധാനം നിലനിര്‍ത്താനും കഴിയൂ. മതവും രാഷ്ട്രീയവും രണ്ടും രണ്ടായി കാണണം. അടിയന്തിരമായി ഉത്തരമേഖല ഡി.ഐ.ജി ആഭ്യന്തരമന്ത്രാലയത്തിനും സര്‍ക്കാരിനും സമര്‍പ്പിച്ച പാക്കേജ് കാസര്‍കോട് ജില്ലയില്‍ നടപ്പാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് സൈഫുദ്ദീന്‍ മാക്കോട്, ജനറല്‍ സെക്രട്ടറി കെ.പി മുനീര്‍ ഉപ്പള, ട്രഷറര്‍ ബദറുദ്ദീന്‍ കറന്തക്കാട്, കമ്മിറ്റി അംഗം എം.എം.കെ സിദ്ദിഖ് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Press meet, Sneha sangama yathra

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia