എസ്.എന്‍.ഡി.പി. യോഗം പുരുഷ, വനിത മൈക്രോ സംഘങ്ങള്‍ രൂപീകരിച്ചു
Nov 16, 2014, 09:00 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 16.11.2014) എസ്.എന്‍.ഡി.പി. യോഗം കൊടക്കാട് ശാഖയുടെ ആഭിമുഖ്യത്തില്‍ സമുദായ കൂട്ടായ്മ ശക്തമാക്കാനായി പുരുഷ, വനിതാ മൈക്രോ സംഘങ്ങള്‍ രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. വലിയപൊയിലില്‍ ചേര്‍ന്ന കുടുംബ യോഗം എസ്.എന്‍.ഡി.പി യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
ശാഖ പ്രസിഡണ്ട് സി. ബാലന്‍ അധ്യക്ഷത വഹിച്ചു. ഈഴവ, തീയ്യ സമുദായത്തിന്റെ അവകാശ പോരാട്ടത്തിന് നേതൃത്വം കൊടുത്തുകൊണ്ട് പിന്നോക്ക വിഭാഗത്തിന്റെ സംരക്ഷണത്തിനായി എസ്.എന്‍.ഡി.പി യോഗം ശക്തമായി ഇറങ്ങുമെന്ന് ഉദിനൂര്‍ സുകുമാരന്‍ പറഞ്ഞു. അവഗണിക്കപ്പെടുന്ന വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന യോഗത്തെ താറടിച്ചു കാണിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
യൂണിയന്‍ കൗണ്‍സിലര്‍ പി.സി. വിശ്വംഭരന്‍ പണിക്കര്‍, ശാഖ സെക്രട്ടറി പി. ജോഷി, ശാന്തകുമാരി, പി. സുലോചന, സി.വി. രാജമ്മ എന്നിവര്‍ പ്രസംഗിച്ചു. വി. ജയരാജന്‍ സ്വാഗതവും എം. സജില നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: ശ്രീനാരായണ പുരുഷ സംഘം: എം. അജിത്ത് (കണ്‍വീനര്‍ ), സി. നിഥിന്‍കുമാര്‍ (ജോ.കണ്‍വീനര്‍), വയല്‍വാരം വനിതാസംഘം: സി.വി.രാജമ്മ (കണ്‍വീനര്‍), കെ. പ്രീജ (ജോ.കണ്‍വീനര്‍).

Keywords : Kasaragod, Kerala, SNDP, Meeting, Trikaripur, Committee Formation, SNDP Yogam micro finance.