എസ്.എന്‍.ഡി.പി തൃക്കരിപ്പൂര്‍ യുണിയന്‍ കമ്മിറ്റി
Sep 19, 2012, 17:28 IST
തൃക്കരിപ്പൂര്‍: എസ്.എന്‍.ഡി.പി യോഗം തൃക്കരിപ്പൂര്‍ യുണിയന്‍ പ്രവര്‍ത്തനം ശക്തിപ്പെടുതുന്നതിനായി ഒത്തൊരുമിച്ചു രംഗത്തിറങ്ങാന്‍ യുണിയന്‍ പരിധിയിലെ ശാഖ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, പ്രത്യേകം ക്ഷണിതാക്കള്‍ എന്നിവരുടെ സംയുക്ത യോഗം തീരുമാനിച്ചു. ഇതിനായി യുണിയന്‍ അഡ്മിനിസ്ട്രേറ്റരെ സഹായിക്കുന്നതിനു വിവിധ പ്രദേശങ്ങളിലെ പ്രവര്‍ത്തകരെ ഉള്‍പെടുത്തി കമ്മിറ്റിക്ക് രൂപം നല്‍കി.
പി. ദാമോദര പണിക്കര്‍ (രക്ഷാധികാരി), ടി. ബാലകൃഷ്ണന്‍ ( അഡ്മിനിസ്ട്രേറ്റര്‍), ഉദിനൂര്‍ സുകുമാരന്‍, സി. കെ. രഘുനാഥ്, ടി. രാജീവന്‍ , പി. ദേവരാജന്‍, കെ.വി. മുകുന്ദന്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയാണ് രൂപികരിച്ചത്. യോഗത്തില്‍ ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി. ദാമോദര പണിക്കര്‍ അധ്യക്ഷത വഹിച്ചു.
എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്തു. സ്വാമി പ്രേമാനന്ദ ഗുരുസ്മരണ നടത്തി. യുണിയന്‍ അഡ്മിനിസ്ട്രറ്റര്‍ ടി. ബാലകൃഷ്ണന്‍ സ്വാഗതവും കുഞ്ഞിരാമന്‍ കാടംകോട് നന്ദിയും പറഞ്ഞു. ശാഖകളില്‍ എത്രയും വേഗം വാര്‍ഷിക പൊതുയോഗം വിളിച്ചു ചേര്‍ക്കാനും യോഗം തീരുമാനിച്ചു.

Keywords: SNDP Union, Developments, Committee, Trikaripur, Kasaragod