'എസ്.എന്‍.ഡി.പി യോഗം പുരുഷ സംഘം നാടിന്റെ വികസനത്തിന്'
Jan 18, 2015, 08:30 IST
ചെറുവത്തൂര്‍: (www.kasargodvartha.com 18.01.2015) എസ്.എന്‍.ഡി.പി യോഗം പുരുഷ സംഘങ്ങളുടെ രൂപീകരണം നാടിന്റെ വികസനത്തിനും സമുദായത്തിന്റെ ശക്തിസമാഹരണത്തിനും വേണ്ടിയുള്ളതാണെന്ന് എസ്.എന്‍.ഡി.പി യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ പറഞ്ഞു. ഏത് കൊടി പിടിക്കുന്നവനും സമുദായത്തിന്റെ ഐക്യത്തിനായി രാഷ്ട്രീയം നോക്കാതെ യോഗത്തിന്റെ അംഗത്വം എടുത്ത് സംഘത്തില്‍ ചേരണം. എസ്.എന്‍.ഡി.പി യോഗത്തിന്റെ മൈക്രോഫിനാന്‍സ് പദ്ധതിയിലൂടെ നിരവധി പാവപ്പെട്ട കുടുംബങ്ങള്‍ രക്ഷപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
തുരുത്തി പുതുവായ്ക്ക് പൊട്ടന്‍ ദേവസ്ഥാനത്ത് ഗുരുദേവ മൈക്രോഫിനാന്‍സ് പുരുഷ സംഘം രൂപീകരണം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖ സെക്രട്ടറി വി.എം സുഗുണന്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ കൗണ്‍സിലര്‍മാരായ പി.സി. വിശ്വംഭരന്‍ പണിക്കര്‍, ജയരാജ് തുരുത്തി, കാടംങ്കോട് ശാഖ സെക്രട്ടറി മല്ലക്കര രാഘവന്‍, പിലിക്കോട് ശാഖ പ്രസിഡണ്ട് പി. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു. എ.കെ രാജീവന്‍ സ്വാഗതവും കെ.പി കൃഷ്ണന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എ.കെ രാജീവന്‍ (കണ്‍വീനര്‍), കെ.പി. കൃഷ്ണന്‍ (ജോ. കണ്‍വീനര്‍).
Also Read:
മോഡിയെ വീണ്ടും പ്രധാനമന്ത്രിയാക്കാന്‍ ഹിന്ദുക്കള്‍ 10 പ്രസവിക്കണം: ശങ്കരാചാര്യര്‍
Keywords: Kasaragod, Kerala, Cheruvathur, Udinur, SNDP, Family, inauguration.
Advertisement: