city-gold-ad-for-blogger

'ഭൂരിപക്ഷ സമുദായം പോരാടുന്നത് അന്തസായി ജീവിക്കാന്‍'

'ഭൂരിപക്ഷ സമുദായം പോരാടുന്നത് അന്തസായി ജീവിക്കാന്‍'
പാനൂര്‍: ജനിച്ച മണ്ണില്‍ മറ്റുള്ളവരെ പോലെ അന്തസായി ജീവിക്കാനുള്ള പോരാട്ടമാണ് കേരളത്തിലെ ഭൂരിപക്ഷ സമുദായം നടത്തുന്നതെന്ന് എസ്.എന്‍.ഡി.പി യോഗം മുന്‍ ഇന്‍സ്‌പെക്ടിംഗ് ഓഫീസറും എസ്.എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പറുമായ ഉദിനൂര്‍ സുകുമാരന്‍ പറഞ്ഞു.

എസ്.എന്‍.ഡി.പി യോഗം പാനൂര്‍ യുണിയന്‍ മിഷ്യന്‍ കോളേജില്‍ സംഘടിപ്പിച്ച മേഖല സമ്മേളനം ഉദ്ഘടാനം ചെയ്യുകയായിരുന്നു അദ്ദേഹം. എന്‍.എസ്.എസ്, എസ്.എന്‍.ഡി.പി ഐക്യം ഈ തിരിച്ചറിവിന്റെ വെളിച്ചത്തില്‍ രൂപം കൊണ്ടതാണ്. കേരള ഭരണത്തിലെ സ്വാധീനവും സംഘടിത ശക്തിയും ഉപയോഗിച്ച് ഭൂരിപക്ഷത്തെ ഇല്ലാതാക്കാമെന്ന ധാരണ ആര്‍ക്കും വേണ്ട. സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത വിധം ന്യൂനപക്ഷവല്‍ക്കരണം എല്ലാ മേഖലയിലും വര്‍ധിച്ചിരിക്കുന്നു. അധികാരവും സമ്പത്തും ഒരു വിഭാഗം മാത്രം കൈയാളുന്നത് ജനാധിപത്യത്തിനു നിരക്കുന്നതല്ല. ആനുകൂല്യവും അവകാശങ്ങളും എല്ലാ വിഭാഗത്തിനും കിട്ടുന്ന വിധത്തില്‍ സാമൂഹ്യ നീതി നടപ്പിലാക്കണം. അതിനു വേണ്ടി ശബ്ദമുയര്‍ത്തുമ്പോള്‍ വര്‍ഗീയം എന്ന് ആക്ഷേപിച്ചു ഒതുക്കാനാണ് നോക്കുന്നത്.

ജാതിരഹിത സമൂഹമല്ല മറിച്ച് ജാതി വിവേചനമില്ലാത്ത സമൂഹമാണ് കേരളത്തിന് വേണ്ടത്. ഫെബ്രുവരി രണ്ടിന് കോഴിക്കോട് നടത്തുന്ന മലബാര്‍ മഹാസംഗമം ചരിത്രം കുറിക്കുമെന്നും ഉദിനൂര്‍ സുകുമാരന്‍ പറഞ്ഞു.

യോഗത്തില്‍ പാനൂര്‍ ശാഖ സെക്രട്ടറി സി. കെ. കുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി പാട്യം സത്യന്‍, കെ. ശശീന്ദ്രന്‍, സി. എം. രാജന്‍ എന്നിവര്‍ പ്രസംഗിച്ചു എലാംകോട് ശാഖ സെക്രട്ടറി രാജീവന്‍ സ്വാഗതവും സി. എച്ച്. നാണു മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

Keywords: Udinur Sukumaran, SNDP, Panoor, Meet, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia