city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.എന്‍.ഡി.പി. കോളജ് കെട്ടിടം വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും

കാസര്‍കോട്: കാലിച്ചാനടുക്കം എസ്.എന്‍.ഡി.പി. യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിന്റെ കെട്ടിടസമുച്ചയം നാലിന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കണ്ണൂര്‍ സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് മുഖ്യാതിഥിയായി സംബന്ധിക്കും. സ്വാമി പ്രേമാനന്ദ ഗുരുസ്മരണ നടത്തും.

രണ്ടുകോടി ചിലവില്‍ മൂന്നുനില കെട്ടിടമാണ് കോളജിനായി പണിതിട്ടുള്ളത്. കാലിച്ചാനടുക്കത്തെ മാലൂര്‍ കുടുംബവും തീയസമുദായസമിതിയും സൗജന്യമായി കൈമാറിയ സ്ഥലത്താണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. 2003ല്‍ തുടങ്ങിയ കോളജില്‍ ബി.എസ്.സി ഫിസിക്‌സ്, ബി.എ. ഇംഗ്‌ളീഷ്, ബി.കോം കോ ഓപറേഷന്‍, ബി.കോം കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളാണ് കോളജിലുള്ളത്. നിലവില്‍ 450 കുട്ടികള്‍ക്ക് പഠനസൗകര്യവും ഫിസിക്‌സ്, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്‌സ് ലാബുകളും ലൈബ്രററിയും സെമിനാര്‍ ഹാളും ഇവിടെയുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് യാത്രാസൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ എസ്.എന്‍.ഡി.പി. യോഗത്തിന്റെ കീഴിലുള്ള ഏകസ്ഥാപനമാണ് കാലിച്ചാനടുക്കത്തേത്. ചടങ്ങില്‍ കോളജ് കെട്ടിടത്തിന് ഭൂമി ദാനം നല്‍കിയ കുടുംബത്തേയും ബില്‍ഡിംഗ് കോണ്‍ട്‌റാക്ടര്‍, എന്‍ജിനീയര്‍ എന്നിവരെയും ആദരിക്കും.

വാര്‍ത്താസമ്മേളനത്തില്‍എസ്. എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ്, യോഗം ഡയറക്ടര്‍ സി. നാരായണന്‍, ഉദുമ യൂണിയന്‍ കണ്‍വീനര്‍ ജയാനന്ദന്‍ പാലക്കുന്ന്, കാസര്‍കോട് യൂണിയന്‍ സെക്രട്ടറി ഗണേഷ് പാറക്കട്ട ,കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി.പ്രഭാകരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എസ്.എന്‍.ഡി.പി. കോളജ് കെട്ടിടം വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യും

Keywords: Kasaragod, Press meet, College, SNDP, Kerala, SNDP College, Vellapally Nateshan, Press Conference, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia