സാമൂഹ്യ നീതിക്ക് വേണ്ടി പോരാടുകയാണ് SNDP യോഗത്തിന്റെ ഉദ്ദേശ്യം: അരയാക്കണ്ടി സന്തോഷ്
Nov 29, 2012, 19:32 IST

എസ്.എന്‍.ഡി.പി-എന്‍.എസ്.എസ്. ഐക്യം അവകാശ സംരക്ഷണത്തിന്റെ ഭാഗമാണ്. എല്ലാ വിഭാഗത്തിനും അര്‍ഹതപ്പെട്ട അവകാശങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സര്‍ക്കാര്‍ ഖജനാവിലെ പണം മുഴുവന്‍ ചിലവഴിക്കുമ്പോള്‍ നോക്കി നില്ക്കാന്‍ എസ്. എന്‍. ഡി. പിയോഗത്തിന് കഴിയില്ല. അവകാശങ്ങള്‍ ചോദിക്കുമ്പോള്‍ അതിനെ വര്‍ഗീയതയും ജാതീയതയും ആയി ചിത്രീകരിക്കുന്നത് ഗൂഢാലോചനയാണ്.
ശ്രീ നാരായണ ഗുരുദേവന്‍ ജാതിയെ എതിര്‍ത്തിട്ടില്ല, ജാതി വിവേചനം വേണ്ടെന്നാണ് പറഞ്ഞത്. ഗുരു വചനം അടര്‍ത്തിയെടുത്താണ് നമ്മുടെ സമുദായ കൂട്ടായ്മ തകര്‍ക്കാന്‍ ശ്രമിക്കുന്നതെന്നും അരയാക്കണ്ടി സന്തോഷ് പറഞ്ഞു. സമ്മേളനത്തില്‍ തൃക്കരിപ്പൂര്‍ യുണിയന്‍ അഡ്നിസ്‌ട്രേറ്റര്‍ ടി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. യോഗം ഡയരക്ടര്‍ പി. എസ്. എന്‍. ബാബു ചേര്‍ത്തല സംഘടന ക്ലാസ് നടത്തി. ഇന്‍സ്‌പെക്ടിംഗ് ഓഫീസര്‍ പി. ദാമോദര പണിക്കര്‍, ഉദിനൂര്‍ സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: SNDP, Meet, Arayakandy Santhosh, Trikaripur, Conference, Kasaragod, Kerala, Malayalam news, SNDP: Arayakandy Santhosh statement