ബൈക്കില്‍ കറങ്ങി കൊള്ളയടി പതിവാക്കിയ രണ്ടംഗ സംഘം കാസര്‍കോട്ട് വിലസുന്നു
Apr 2, 2013, 22:41 IST
കാസര്‍കോട്: ബൈക്കില്‍ കറങ്ങി പോക്കറ്റടിയും പിടിച്ചുപറിയും പതിവാക്കിയ രണ്ടംഗസംഘം കാസര്‍കോട്ട് വിലസുന്നു. ഇവരെ കുടുക്കാന്‍ പോലീസ് വലവിരിച്ച് കാത്തിരിക്കുകയാണ്. ആഴ്ചകളായി സൈ്വര്യവിഹാരം നടത്തുന്ന തട്ടിപ്പ് സംഘം ഇതിനകം നിരവധി പേരുടെ പണവും മൊബൈല്‍ഫോണും സ്വര്‍ണ മാലയും മറ്റും തട്ടിപ്പറിച്ചതായാണ് വിവരം.
മദ്യപിച്ച് നടന്ന് പോകുന്നവരെയും അന്യസംസ്ഥാന തൊഴിലാളികളെയുമാണ് തട്ടിപ്പുകാര്‍ കൂടുതലും കവര്‍ചയ്ക്കിരയാക്കിയത്. മദ്യപിച്ച് ബാറില്‍ നിന്ന് ഇറങ്ങി റോഡരികിലൂടെ നടന്ന് പോകുന്നവരെ പിന്തുടര്‍ന്നും മദ്യപിച്ച് റോഡരികിലും ബസ് സ്റ്റാന്‍ഡ് പരിസരത്തും മറ്റും വീണു കിടക്കുന്നവരെയും ഇവര്‍ കൊള്ളയടിക്കുന്നു. കൂടാതെ അന്യ സംസ്ഥാന തൊഴിലാളികളെയും ഇവര്‍ ഭീഷണിപ്പെടുത്തിയും അക്രമിച്ചും പണവും മൊബൈല്‍ഫോണും മറ്റും കൊള്ളടയിക്കുന്നു.
തട്ടിപ്പിന് ഇരയായ പലരും പോലീസില്‍ നേരിട്ട് പരാതി നല്‍കാന്‍ തയ്യാറായിട്ടില്ലെങ്കിലും വിവരം പോലീസിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. രാത്രി കാലങ്ങളിലാണ് തട്ടിപ്പ് സംഘം കൊള്ളയ്ക്കായി കൂടുതലായും ഇറങ്ങിത്തിരിക്കുന്നത്. ഒറ്റയ്ക്ക് നടന്ന് പോകുന്ന സ്ത്രീകളെ പിന്തുടര്‍ന്ന് മാല പൊട്ടിച്ച് രക്ഷപ്പെടുന്നതും ഈ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. സംഘത്തെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്.
മദ്യപിച്ച് നടന്ന് പോകുന്നവരെയും അന്യസംസ്ഥാന തൊഴിലാളികളെയുമാണ് തട്ടിപ്പുകാര്‍ കൂടുതലും കവര്‍ചയ്ക്കിരയാക്കിയത്. മദ്യപിച്ച് ബാറില്‍ നിന്ന് ഇറങ്ങി റോഡരികിലൂടെ നടന്ന് പോകുന്നവരെ പിന്തുടര്‍ന്നും മദ്യപിച്ച് റോഡരികിലും ബസ് സ്റ്റാന്‍ഡ് പരിസരത്തും മറ്റും വീണു കിടക്കുന്നവരെയും ഇവര്‍ കൊള്ളയടിക്കുന്നു. കൂടാതെ അന്യ സംസ്ഥാന തൊഴിലാളികളെയും ഇവര്‍ ഭീഷണിപ്പെടുത്തിയും അക്രമിച്ചും പണവും മൊബൈല്‍ഫോണും മറ്റും കൊള്ളടയിക്കുന്നു.

Keywords: Bike, Fraud, Pickpocket, Police, Mobile-Phone, Gold chain, Blackmail, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.