കലശ മഹോത്സവത്തിനിടെ വീട്ടമ്മയുടെ നാലു പവന്‍ സ്വര്‍ണ മാല തട്ടിയെടുക്കാന്‍ ശ്രമം; യുവതി അറസ്റ്റില്‍
Jun 5, 2017, 09:59 IST
നീലേശ്വരം: (www.kasargodvartha.com 05.06.2017) കലശ മഹോത്സവത്തിലെ തിരക്കിനിടയില്‍ വീട്ടമ്മയുടെ നാലു പവന്‍ സ്വര്‍ണ മാല തട്ടിയെടുക്കാന്‍ ശ്രമിച്ച യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. കര്‍ണാടക ബങ്കാരയിലെ സുബ്ബനഹള്ളി സ്വദേശിയായ രാമുവിന്റെ ഭാര്യ സുമിത്ര (43)യെയാണ് നീലേശ്വരം പോലീസ് അറസ്റ്റു ചെയ്തത്.
നീലേശ്വരം സ്വദേശിനിയായ കാര്‍ത്യായനിയുടെ നാലു പവന്‍ സ്വര്‍ണമാലയാണ് സുമിത്ര തട്ടിയെടുക്കാന്‍ ശ്രമിച്ചത്. ഞായറാഴ്ച വൈകുന്നേരം നീലേശ്വരം മന്നംപുറത്ത് കാവില്‍ നടന്ന കലശമഹോത്സവം കാണാനെത്തിയ കാര്‍ത്യായനിയുടെ കഴുത്തില്‍ നിന്നും സുമിത്ര മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീകള്‍ നില്‍ക്കുന്ന ഭാഗത്തേക്ക് നുഴഞ്ഞുകയറിയ സുമിത്ര കാര്‍ത്യായനിയുടെ മാല തട്ടിയെടുത്ത ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കാര്‍ത്യായനിയും കൂടെയുണ്ടായിരുന്ന സ്ത്രീകളും സുമിത്രയെ കൈയ്യോടെ പിടികൂടുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ വിവരമറിയിക്കുകയും ചെയ്തു.
വനിതാ പോലീസിന്റെ സഹായത്തോടെ സുമിത്രയെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. സുമിത്രയോടൊപ്പം മോഷ്ടാക്കളായ മറ്റു ചില സ്ത്രീകളുമുണ്ടായിരുന്നു. ഇവര്‍ തിരക്കിനിടയില്‍ രക്ഷപ്പെടുകയാണുണ്ടായത്. ഇവരെ കുറിച്ചുള്ള വ്യക്തമായ സൂചന പോലീസിന് ലഭിച്ചു. സുമിത്രയെ തിങ്കളാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.
അതിനിടെ കലശമഹോത്സവത്തിനെത്തിയ മറ്റൊരു സ്ത്രീയുടെ അഞ്ചുപവന്റെ സ്വര്‍ണമാല അപഹരിക്കപ്പെട്ടതായുള്ള പരാതിയും നീലേശ്വരം പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ സ്ത്രീയുടെ മാല തട്ടിയെടുത്ത സംഘത്തെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Keywords: Kasaragod, Kerala, Neeleswaram, Police, case, complaint, arrest, Gold chain, snatching attempt; woman arrested