city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അധ്യാപകദിനാഘോഷചടങ്ങിനിടെ വേദിയില്‍ പാമ്പ്; മന്ത്രിയും മറ്റ് ജനപ്രതിനിധികളും അടക്കമുള്ളവര്‍ അമ്പരന്നു

കാഞ്ഞങ്ങാട്: (www.kasargodvartha.com 05.09.2017) അധ്യാപകദിനാഘോഷചടങ്ങിനിടെ വേദിയില്‍ ഇഴഞ്ഞെത്തിയ പാമ്പ് ഉദ്ഘാടകനായ മന്ത്രി അടക്കമുള്ളവരെ അമ്പരപ്പിച്ചു. മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്ത അധ്യാപകദിന - അവാര്‍ഡുദാന ആഘോഷ ചടങ്ങിനിടെയാണ് പാമ്പ് എത്തിയത്. ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല അധികൃതര്‍ ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് അധ്യാപകദിനാഘോഷ ചടങ്ങ് സംഘടിപ്പിച്ചത്.

മികച്ച അധ്യാപക- രക്ഷാകര്‍തൃ സമിതികള്‍ക്കുള്ള അവാര്‍ഡുകളും ചടങ്ങില്‍ വിതരണം ചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ 10.30ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യാപക ദിനാചരണം ഉദ്ഘാടനം ചെയ്ത ശേഷം അവാര്‍ഡുദാനം നടത്താനൊരുങ്ങുന്നതിനിടെയാണ് മുന്‍വശത്തെ പ്രധാന വാതിലിലൂടെ ആറടിയോളം വരുന്ന പാമ്പ് ഇഴഞ്ഞെത്തിയത്. വേദിയില്‍ മന്ത്രിയെയും അധ്യക്ഷനായ എം രാജഗോപാലന്‍ എംഎല്‍എയെയും മറ്റ് വിശിഷ്ടാതിഥികളെയും തലയുയര്‍ത്തി നോക്കിയ ശേഷം പാമ്പ് ചടങ്ങില്‍ പങ്കെടുത്ത ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇഴഞ്ഞു നീങ്ങി.

സദസില്‍ മുന്‍വശത്തിരുന്ന അധ്യാപകരും രക്ഷാകര്‍തൃസമിതി ഭാരവാഹികളും പിറകുവശത്തിരുന്ന വിദ്യാര്‍ത്ഥികളും പാമ്പിനെ കണ്ട് ഭയന്ന് എഴുന്നേല്‍ക്കുകയും ബഹളംവെക്കുകയും ചെയ്തു. പതിനഞ്ചുമിനിട്ട് നേരത്തോളം പാമ്പ് ചടങ്ങിനെ മുള്‍മുനയില്‍ നിര്‍ത്തി. ഇതിനിടെ വേദിയില്‍ കയറിയ രാജഗോപാലന്‍ എംഎല്‍എ ആരും ഭയപ്പെടേണ്ടതില്ലെന്നും പാമ്പ് വിഷപ്പാമ്പല്ലെന്നും ഉപദ്രവിക്കില്ലെന്നും മൈക്കിലൂടെ വിളിച്ചുപറഞ്ഞെങ്കിലും അതൊന്നും മുഖവിലക്കെടുക്കാതെ ബഹളം തുടര്‍ന്നു. ഒടുവില്‍ വന്ന വഴിയേ പാമ്പ് തിരികെ പോയതിന് ശേഷമാണ് അവാര്‍ഡുദാന ചടങ്ങ് പുനരാരംഭിച്ചത്.

നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഇ പി രാജഗോപാലന്‍, സി കെ രവീന്ദ്രന്‍, മനോജ്, ടി എം സദാന്ദന്‍, ശ്രീധരന്‍, കെ പി പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അധ്യാപകരുടെ വിവിധ കലാപരിപാടികളും നടന്നു. ചടങ്ങില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ പി പ്രകാശ്കുമാര്‍ സ്വാഗതം പറഞ്ഞു.

അധ്യാപകദിനാഘോഷചടങ്ങിനിടെ വേദിയില്‍ പാമ്പ്; മന്ത്രിയും മറ്റ് ജനപ്രതിനിധികളും അടക്കമുള്ളവര്‍ അമ്പരന്നു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Kanhangad, news, Snake, Snake in teacher's day program

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia