ബ്ലഡ് ബാങ്കില്‍ പാമ്പ്; ജീവനക്കാരന്‍ പുറത്തേക്ക് ഓടി
May 20, 2015, 13:39 IST
കാസര്‍കോട്:(www.kasargodvartha.com 20/05/2015) കാസര്‍കോട് താലൂക്ക് ആശുപത്രിയിലെ ബ്ലഡ് ബാങ്കില്‍ പാമ്പിനെ കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാത്ി 10 മണിയോടെയാണ് ബ്ലഡ് ബാങ്കില്‍ പ്ലഗ് വെച്ചിരുന്ന സ്ഥലത്ത് പാമ്പിനെ കണ്ടത്. ഇതോടെ ഭയന്ന ജീവനക്കാരന്‍ പുറത്തേക്കോടുകയായിരുന്നു.
പിന്നാട് ആളുകള്‍ വന്നു നോക്കിയെങ്കിലും ആര്‍ക്കും പാമ്പിനെ കൊല്ലാന്‍ കഴിഞ്ഞില്ല. ഉഗ്രവിഷമുള്ള പാമ്പാണ് ഇതെന്ന് വ്യക്തമായിരുന്നു. പ്ലഗ് വെച്ചിരുന്ന സ്ഥലത്തെ പുറത്തേക്കുള്ള ചെറിയ ദ്വാരത്തിലൂടെയാണ് പാമ്പ് കടന്ന് വന്നത്. പിന്നീട് പാമ്പ് ഇതിലൂടെതന്നെ പുറത്തേക്ക് തിരിച്ചുപോയതോടെ ദ്വാരം അടക്കുകയും ചെയ്തു. ഇതോടെയാണ് ജീവനക്കാരനും മറ്റും വീണ്ടും ബ്ലഡ് ബാങ്കില്‍ പ്രവേശിച്ചത്.