പള്ളിയിലേക്ക് പോവുകയായിരുന്ന 15 കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു
Jun 6, 2016, 10:30 IST
ആദൂര്‍: (www.kasaragodvartha.com 06.06.2016) പള്ളിയിലേക്ക് പോവുകയായിരുന്ന 15 കാരന്‍ പാമ്പുകടിയേറ്റുമരിച്ചു. ചെന്നടുക്ക ബാലടുക്കത്തെ അബ്ദുല്‍ ലത്തീഫിന്റെ മകന്‍ ഫലാഹുദ്ദീന്‍(15)ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. വീട്ടിനടുത്തുള്ള പള്ളിയിലേക്ക് നടന്നുപോവുകയായിരുന്ന ഫലാഹുദ്ദീനെ പാമ്പുകടിക്കുകയായിരുന്നു.
ഉടന്‍ തന്നെ കുട്ടിയെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രാത്രിയോടെയാണ് ഫലാഹുദ്ദീന്‍ മരണപ്പെട്ടത്. കുട്ടിയുടെ മരണം നാടിനെ ദുഖത്തിലാഴ്ത്തി.
Keywords: Kasaragod, Snake bite, Death, Adhur, Chennaduka, Sunday, Evening, General Hospital, Latheef.