മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു
Oct 24, 2017, 21:19 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24/10/2017) മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥിനിക്ക് പാമ്പുകടിയേറ്റു. ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി എം കെ അബ്ദുല്ലയുടെ മകളും ആറങ്ങാടി നൂറുല്‍ ഹുദാ മദ്രസയില്‍ അഞ്ചാംതരം വിദ്യാര്‍ത്ഥിനിയുമായ ആദില(10)ക്കാണ് പാമ്പുകടിയേറ്റത്. തിങ്കളാഴ്ച വൈകിട്ട് മദ്രസയിലേക്ക് നടന്നുപോകുമ്പോള്‍ മദ്രസക്ക് തൊട്ടടുത്ത് വെച്ചാണ് ആദിലക്ക് കാലിന് പാമ്പുകടിയേറ്റത്.
കുട്ടി ഉടന്‍ തന്നെ മദ്രസ അധ്യാപകരോട് വിവരം പറയുകയും ഉടന്‍ തന്നെ ജില്ലാശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രഥമ ശുശ്രൂഷക്ക് ശേഷം പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുട്ടി സുഖം പ്രാപിച്ചുവരുന്നു. നഗരസഭയുടെ 12-ാം വാര്‍ഡില്‍പ്പെട്ട ആറങ്ങാടി മദ്രസക്ക് ചുറ്റും കാട് മൂടിക്കിടക്കുകയാണ്. ഇത് വൃത്തിയാക്കണമെന്ന് നഗരസഭാ അധികൃതരോട് നാട്ടുകാര്‍ പലപ്രാവശ്യം പരാതി പറഞ്ഞിട്ടും കാട് വെട്ടിത്തെളിക്കാനുള്ള യാതൊരുവിധ നടപടിയുമെടുക്കാന്‍ അധികൃതര്‍ തയ്യാറായില്ല.
പരിസരത്ത് കാട് മൂടിക്കിടക്കുന്നതിനാല്‍ വൈകിട്ട് കുട്ടികളും അധ്യാപകരും ഭീതിയോടെയാണ് മദ്രസയിലേക്ക് പോകുന്നത്. പരിസരത്തുള്ള തെരുവു വിളക്കുകളും കണ്ണുചിമ്മിയിട്ട് നാളുകളായി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഭീതി അകറ്റാന്‍ മദ്രസക്ക് ചുറ്റുമുള്ള കാടുകള്‍ എത്രയും പെട്ടെന്ന് വെട്ടിത്തെളിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kanhangad, Kasaragod, Madrasa, Student, Snake bite, Injured, Hospital, Treatment, Aadhila.