city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Snake Bite | വീടിനകത്ത് ഉറങ്ങി കിടന്ന വീട്ടമ്മ മൂര്‍ഖന്റെ കടിയേറ്റ് മരിച്ചു

Uppala: Housewife died of cobra snake bite, Uppala, News, Kerala, Kasargod
പാമ്പിനെ പാമ്പുപിടിത്ത വിദഗ്ധരെത്തി പടികൂടി വനം വകുപ്പിന് കൈമാറി. 

ഉപ്പള: (KasargodVartha) വീടിനകത്ത് ഉറങ്ങി കിടന്ന വീട്ടമ്മ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് മരിച്ചു. പൈവളിഗെ കുരുടപ്പദവിലെ ചോമു (64) ആണ് മരിച്ചത്. ബുധനാഴ്ച (03.07.2024) രാത്രി 12 മണിയോടെയാണ് ദാരുണ സംഭവം. കോണ്‍ക്രീറ്റ് വീടിനകത്ത് ഉറങ്ങിക്കിടക്കുകയായിരുന്നു ചോമു.

snake bite

രാത്രിയില്‍ എന്തോ കടിയേറ്റ് ഞെട്ടിയുണര്‍ന്ന് മുറിയില്‍ പരിശോധിച്ചുവെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് സഹോദരനെ വിവരം അറിയിച്ചു. സഹോദരന്‍ ചോമുവിന്റെ കയ്യില്‍ പരിശോധിച്ചപ്പോഴാണ് പാമ്പിന്റെ കടിയേറ്റ പാട് കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടിനകത്തെ മറ്റൊരു മുറിയില്‍ പരിശോധിച്ചപ്പോഴാണ് മൂര്‍ഖന്‍ പാമ്പിനെ ചുരുണ്ട് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. 

ചോമുവിന് പാമ്പു കടിയേറ്റുവെന്ന് ഉറപ്പായതിനെ തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ മംഗ്‌ളൂറു ദേര്‍ളക്കട്ടയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മധ്യേ മരണം സംഭവിച്ചു. മൃതദേഹം മംഗല്‍പ്പാടി ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. 

ചോമുവിനെ കടിച്ച പാമ്പിനെ പാമ്പുപിടിത്ത വിദഗ്ധരെത്തി പടികൂടി വനം വകുപ്പിന് കൈമാറി. ഭര്‍ത്താവ് പരേതനായ മാങ്കു. മകള്‍: അക്കു. മരുമകന്‍: അണ്ണു. സഹോദരങ്ങള്‍: മത്താടി, ഐത്ത.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia