city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കെ. വെളുത്തമ്പുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കാനുള്ള നീക്കം പാളി

കെ. വെളുത്തമ്പുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കാനുള്ള നീക്കം പാളി
കാഞ്ഞങ്ങാട്: കാസര്‍കോട് ഡിസിസി പ്രസിഡന്റ് കെ വെളുത്തമ്പുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കാനുള്ള യുഡിഎഫ് സര്‍ക്കാര്‍ നീക്കത്തിന് തിരിച്ചടി. നിലവിലുള്ള ചെയര്‍മാന്‍ സി പിഎം നേതാവ് അഡ്വ പി ചാത്തുക്കുട്ടിയുടെ കാലാവധി ഈ മാസം അവസാനിക്കാനിരിക്കെ സ്ഥാനമൊഴിയുന്ന കാസര്‍കോട് ഡി സി സി പ്രസിഡന്റ് കെ വെളുത്തുമ്പുവിനെ മലബാര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാനാക്കാന്‍ കെ പി സി സി നേതൃത്വം ധാരണയിലെത്തിയിരുന്നു.

നിലവിലുള്ള നിയമമനുസരിച്ച് നിയമസഭയിലെ ഹിന്ദു സമുദായ അംഗങ്ങളായ എം എല്‍ എമാരുടെ വോട്ടോടുകൂടിയേ മലബാര്‍ ദേവസ്വം ചെയര്‍മാനെ കണ്ടെത്താന്‍ കഴിയുകയുള്ളൂ. നിലവില്‍ കേരള നിയമസഭയില്‍ കൂടുതല്‍ ഹിന്ദു എം എല്‍ എ മാര്‍ ഇടതുമുന്നണിക്കാണ്. ഇവരുടെ വോട്ടവകാശം വിനിയോഗിക്കപ്പെട്ടാല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് യുഡിഎഫ് നോമിനി തോല്‍ക്കുമെന്ന് ഉറപ്പാണ്. ഇത് മറികടക്കണമെങ്കില്‍ സര്‍ക്കാറിന് പുതിയ ഓര്‍ഡിനന്‍സ് ഇറക്കേണ്ടിവരും. ദേവസ്വം ബോര്‍ഡ് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത് ഹിന്ദു എം എല്‍ എ മാരാണ് എന്നത് മാറ്റി എല്ലാമതത്തിലുംപ്പെട്ട ദൈവ വിശ്വാസികള്‍ക്ക് വോട്ടവകാശം ഉറപ്പുവരുത്തുന്ന രീതിയില്‍ നിയമ നിര്‍മ്മാണം മാറ്റേണ്ടിവരും. ഇതാകട്ടെ എന്‍ എസ്എസ്- എസ്എന്‍ഡിപി അടക്കമുള്ള കക്ഷികളുടെ നിലപാടിനെ കൂടി ആശ്രയിച്ച് മാത്രമേ നടക്കുകയുള്ളൂ. മലബാര്‍ ദേവസ്വത്തിന്റെ കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാരിന്റെ മുന്നില്‍ വന്‍ വെല്ലുവിളിയാണെന്ന് ഇതോടെ ഉറപ്പായി.

ഇതിനിടെ നിലവിലുള്ള ബോര്‍ഡിന്റെ കാലാവധി അവസാനിക്കാനിരിക്കെ, ബോര്‍ഡിന്റെ കീഴിലെ ക്ഷേത്രങ്ങളില്‍ വ്യാപകമായി സ്വന്തക്കാരെ തിരുകികയറ്റാന്‍ അനധികൃത നിയമനം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ താല്‍ക്കാലികമായി ജോലി ചെയ്തുവരുന്നവരേ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിന് വേഗത വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് താല്‍ക്കാലിക നിയമനം നേടിയവരെയാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തുന്നതെന്നാണ് ആരോപണം.

അതിനിടെ ദേവസ്വം ബോര്‍ഡ് കാലാവധി പൂര്‍ത്തിയാക്കുന്നത് മറയാക്കി താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനുള്ള തകൃതിയായ നീക്കങ്ങള്‍ തുടങ്ങി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ദേവസ്വം ബോര്‍ഡ് അസി.കമ്മീഷന്‍ ഓഫീസില്‍ അദാലത്ത് സംഘടിപ്പിച്ച് താല്‍ക്കാലിക ജീവനക്കാരെ ഒന്നടങ്കം സ്ഥിരപ്പെടുത്താനാണ് ബോര്‍ഡിന്റെ തീരുമാനം. ഇത് അനധികൃത നിയമനമാണെന്ന പരാതി വ്യാപകമായിട്ടുണ്ട്. സിപിഎം അനുഭാവികളെ ബോര്‍ഡില്‍ തിരുകികയറ്റാനാണ് ശ്രമമെന്ന് ആക്ഷേപമുണ്ട്.

Keywords: K.Veluthambu, DCC president, Kasaragod, Malabar devaswom board, Chairman

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia