city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CPM പ്ര­വര്‍­ത്തക­രെ വി­ട്ട­യ­ക്കാന്‍ ASI 10,000 രൂപ കൈ­ക്കൂ­ലി വാ­ങ്ങി­യ സംഭ­വം പു­ക­യു­ന്നു

CPM പ്ര­വര്‍­ത്തക­രെ വി­ട്ട­യ­ക്കാന്‍ ASI 10,000 രൂപ കൈ­ക്കൂ­ലി വാ­ങ്ങി­യ സംഭ­വം പു­ക­യു­ന്നു
കാസര്‍­കോട്: കാസര്‍­കോ­ട്ട് ഹര്‍­ത്താ­ലി­നി­ടെ കര്‍­ണാ­ടക പോ­ലീ­സി­ന്റെ വാ­ഹ­ന­ത്തി­ന് നേ­രെ ക­ല്ലെ­റി­ഞ്ഞ സം­ഭ­വ­ത്തില്‍ കേ­സെ­ടു­ക്കാ­തെ 10,000 രൂപ കൈ­ക്കൂ­ലി വാ­ങ്ങി എ.എസ്.ഐ. ഒ­തുക്കി­യ സംഭ­വം പു­ക­യുന്നു. കര്‍­ണാ­ടക പോ­ലീസും ഡ്യൂ­ട്ടി­യി­ലു­ണ്ടാ­യി­രു­ന്ന എ.ആര്‍. ക്യാ­മ്പി­ലെ പോ­ലീ­സു­കാരും ചേര്‍­ന്ന് ഒര് യു­വാ­വി­നെ സം­ഭ­വ­സ്ഥ­ല­ത്തു­നി­ന്നും ഓ­ടി­ച്ചി­ട്ട് പി­ടി­കൂ­ടി­യി­രുന്നു. എ­ന്നാല്‍ ഈ യു­വാ­വ് ക­ല്ലെ­റി­ഞ്ഞ­സം­ഘ­ത്തില്‍ ഉ­ണ്ടാ­യി­രു­ന്നില്ല. പ്ര­തി­കളായ സി.പി.എം. പ്ര­വര്‍­ത്ത­ക­രെ പി­ടി­കൂ­ടാ­തെ സം­ഭ­വം പ­ണം­വാ­ങ്ങി ഒ­തു­ക്കു­ക­യാ­യി­രുന്നു.

സി.പി.എം. പ്ര­വര്‍­ത്ത­കന്‍ മ­ര­ണ­പ്പെ­ട്ട­തി­നെ തു­ട­ര്‍­ന്ന് പ്ര­ഖ്യാ­പി­ച്ച ജില്ലാ ഹര്‍­ത്താ­ലി­നി­ടെ നു­ള്ളി­പ്പാ­ടി അ­യ്യ­പ്പ ഭ­ജ­ന­മ­ന്ദി­ര­ത്തി­ന് സ­മീ­പം വെ­ച്ച് കാ­ടി­ന് മ­റ­യി­രു­ന്ന് കര്‍­ണാ­ടക പോ­ലീ­സ് സ­ഞ്ച­രി­ച്ച ടാ­ക്‌­സി കാ­റി­ന് മൂ­ന്നം­ഗ­സം­ഘ­മാണ് ക­ല്ലെ­റി­ഞ്ഞത്.

ഒ­രു കേ­സില്‍ കാ­ഞ്ഞ­ങ്ങാ­ട്ട് അ­ന്വേഷ­ണം നട­ത്തി ഷി­മോ­ഗ­യി­ലേ­ക്ക് പോ­കു­മ്പോ­ഴാ­ണ് കര്‍­ണാാ­ടക പോ­ലീ­സ് സ­ഞ്ച­രി­ച്ച ടാ­ക്‌­സി കാ­റി­ന് നേ­രെ ക­ല്ലേ­റ് ന­ട­ന്ന­ത്.­ എ.എസ്.ഐ.യാ­ണ് സം­ഭ­വ­ത്തെ­ക്കു­റി­ച്ച് അ­ന്വേഷ­ണം ന­ട­ത്തി­യത്. സം­ഭ­വ­ത്തില്‍ സി.പി.എം. നേ­തൃ­ത്വം ഇ­ട­പെ­ട്ട­തി­നെ­തു­ടര്‍­ന്നാ­ണ് സംഭ­വം ഒ­തു­ക്കാന്‍ ധാ­ര­ണ­യാ­യത്. തു­ടര്‍­ന്ന് കര്‍ണാക പോ­ലീ­സ് പ­രാ­തി നല്‍­കാ­തെ സ്ഥ­ലം­വി­ടു­ക­യാ­യി­രു­ന്നു.

എ.എസ്.ഐ. കൈ­ക്കൂ­ലി വാ­ങ്ങി പ്ര­തിക­ളെ ര­ക്ഷി­ച്ച സം­ഭവ­ത്തെ കു­റി­ച്ച് പോ­ലീ­സ് ര­ഹ­സ്യ­ന്വേ­ഷ­ണ വി­ഭാ­ഗവും അ­ന്വേഷ­ണം ആ­രം­ഭി­ച്ചി­ട്ടുണ്ട്. പോ­ലീ­സു­കാ­രില്‍ നി­ന്നു ത­ന്നെ പ്ര­തി­ഷേ­ധം ഉ­യര്‍­ന്ന­തോ­ടെ എ.എസ്.ഐ.ക്കെ­തി­രെ വ­കു­പ്പ് ത­ല ന­ടപ­ടി ഉ­ടന്‍ ഉ­ണ്ടാ­കു­മെ­ന്നാ­ണ് സൂ­ച­ന.

 
Keywords:  Kasaragod, Nullippady, Kerala, Karnataka Police, Stone pelting, Case, CPM Worker

Related News:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia