എഞ്ചിന്‍ ഭാഗത്ത് പുക ഉയര്‍ന്നു; മാവേലി എക്‌സ്പ്രസ് ചെറുവത്തൂര്‍ മയ്യിച്ചയില്‍ നിര്‍ത്തിയിട്ടു
Aug 13, 2016, 20:16 IST
ചെറുവത്തൂര്‍: (www.kasargodvartha.com 13/08/2016) മാവേലി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ഭാഗത്ത് പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിന്‍ ചെറുവത്തൂര്‍ മയ്യിച്ച കാര്യങ്കോട് പാലത്തിന് മുകളില്‍ നിര്‍ത്തിയിട്ടു. മംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മാവേലി എക്‌സ്പ്രസിന്റെ എഞ്ചിന്‍ ഭാഗത്ത് ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് പുക ഉയരുന്നത് കണ്ടത്.
സംഭവം ശ്രദ്ധയില്‍ പെട്ട ലോക്കോ പൈലറ്റ് ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി റെയില്‍വെ അധികൃതര്‍ക്ക് വിവരം നല്‍കുകയായിരുന്നു. വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷമേ ട്രെയിന്‍ യാത്ര പുനരാരംഭിക്കൂ. കാസര്‍കോട്ട് പൊതുപരിടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന മന്ത്രി രാജുവും മാവേലി എക്‌സ്പ്രസിലുണ്ട്. മാവേലി എക്‌സ്പ്രസ് മയ്യിച്ചയില്‍ നിര്‍ത്തിയിട്ടത് കാരണം തൊട്ടു പിന്നാലെ വരികയായിരുന്ന ബൈന്തൂര്‍ പാസഞ്ചറും, മലബാര്‍ എക്‌സ്പ്രസും നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റേഷനുകളിലായി നിര്‍ത്തിയിട്ടിരിക്കുകയാണ്.
സിഗ്നല്‍ ലഭിക്കാത്തതിനാല്‍ നീലേശ്വരം പള്ളിക്കര റെയില്‍വെ ഗേറ്റ് അടഞ്ഞുതന്നെ കിടക്കുകയാണ്. ഇതുമൂലം ദേശീയ പാതയില്‍ വാഹനങ്ങളുടെ നീണ്ടനിരയാണ്.
Keywords : Cheruvathur, Train, Kasaragod, Railway station, Maveli Express, Engine, Smoke in engine side; Maveli express stopped.