city-gold-ad-for-blogger

എസ്.എം.എഫ് പ്രീമാരിറ്റല്‍ കോഴ്‌സ്: സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

ചന്തേര: (www.kasargodvartha.com 26.11.2014) സുന്നി മഹല്ല് ഫെഡറേഷന്‍ (എസ്.എം.എഫ്) തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹല്ല് തലത്തില്‍ നടത്തിവരുന്ന പ്രീമാരിറ്റല്‍ കോഴ്‌സില്‍ ചന്തേര മഹല്ലില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയ 55 പേര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. ഇതിന്റെ ഉദ്ഘാടനം സമസ്ത ജനറല്‍ സെക്രട്ടറിയും എസ്.എം.എഫ് സംസ്ഥാന പ്രസിഡണ്ടുമായ ചെറുശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പഠിതാവ് സയ്യിദ് ആഖിബ് തങ്ങള്‍ക്ക് നല്‍കി നിര്‍വഹിച്ചു.

എസ്.എം.എഫ് ചന്തേര സി.എം.ജെ ഹാളില്‍ സംഘടിപ്പിച്ച തസ്‌രീഹ് 2014 ക്യാമ്പില്‍ നടന്ന പരിപാടിയില്‍ എസ്.എം.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ  പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന്‍ മുസ്ലിയാര്‍, ഇബ്രാഹിം മുണ്ട്യത്തടുക്ക, ഇ.എം കുട്ടിഹാജി, ടി.സി കുഞ്ഞബ്ദുല്ല ഹാജി, അബ്ദുല്‍ ഹകീം മാസ്റ്റര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സി.ടി അബ്ദുല്‍ ഖാദര്‍ സ്വാഗതവും സലാം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എസ്.എം.എഫ് പ്രീമാരിറ്റല്‍ കോഴ്‌സ്: സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു

Keywords : Kasaragod, Kerala, Chandera, Course, Certificates, Trikaripur, SMF, Certificate, Cherusheri Sainudheen Musliyar, SMF premarital Course certificate distributed. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia