എസ്.എം.എഫ് മഞ്ചേശ്വരം മണ്ഡലം ക്യാമ്പ് 22 ന്
Sep 16, 2012, 14:34 IST
കുമ്പള: സുന്നീ മഹല്ല് ഫെഡറേഷന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം മഞ്ചേശ്വരം മണ്ഡലം എസ്.എം.എഫ് ക്യാമ്പ് 22ന് ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് ഉപ്പള കുന്നില്‍ നുസ്റത്തുല്‍ ഇസ്ലാം മദ്രസാ ഹാളില്‍ നടക്കും. ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല ഉദ്ഘാടനം ചെയ്യും. മണ്ഡലം പ്രസിഡണ്ട് ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ ഹാജി അദ്ധ്യക്ഷത വഹിക്കും.
സമസ്ത ജില്ലാ സെക്രട്ടറി യു.എം. അബ്ദുര്‍ റഹ്മാന് മൗലവി പ്രാര്‍ഥന നടത്തും. സംസ്ഥാന പ്രതിനിധി അഹ്മദ് തേര്‍ളായി ക്ലാസ്സിന് നേതൃത്വം നല്‍കും. പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, എം.എ. ഖാസിം മുസ്ലിയാര്, ബി.മൂസാ ഹാജി, വി.കെ. അബൂബക്കര്‍ മുസ്ലിയാര്, പി.കെ. അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്, പാത്തൂര്‍ അഹ്മദ് മുസ്ലിയാര്, എം.പി മഹ്മൂദ് സഅദി, ബംബ്രാണ അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി, സയ്യിദ് ഹാദീ തങ്ങള്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഇബ്രാഹീം മുണ്ട്യത്തടുക്ക, കെ. മമ്മു മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ക്യാമ്പില്‍ മണ്ഡലത്തിലെ മുഴുവന്‍ മഹല്ലുകളില്‍ നിന്നും ഖത്വീബ് , മുദരിസ്, പ്രസിഡണ്ട്, സെക്രട്ടറി, ട്രഷറര്‍, അഞ്ച് പ്രതിനിധികള്‍ സംബന്ധിക്കണമെന്ന് മണ്ഡലം നേതാക്കളായ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, സയ്യിദ് ഹാദീ തങ്ങള്‍, ബി.മൂസ്സാ ഹാജീ എന്നിവര്‍ അഭ്യര്‍ത്ഥിക്കുന്നു.
Keywords: Kumbala, Sunni, Committee, Uppala, Madrasa, MLA, Kasaragod, Camp, Samastha, Manjeshwaram