city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസഹിഷ്ണുതക്കെതിരെ മാനിഷാദ സ്‌നേഹസാഗരം വെള്ളിയാഴ്ച

കാസര്‍കോട്: (www.kasargodvartha.com 27.04.2016) സുന്നി മഹല്ല് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അസഹിഷ്ണുതക്കെതിരെ 'മാനിഷാദ' സ്‌നേഹസാഗരം പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 29ന് വൈകിട്ട് മൂന്ന് മണിക്ക് പരിപാടി ആരംഭിക്കും. ആയിരങ്ങള്‍ക്കിരിക്കാവുന്ന പന്തല്‍ ഇതിനായി സജ്ജീകരിച്ചിട്ടുണ്ട്.

കുടിവെള്ളം, ചെര്‍ക്കള മുസ്ലിം ചാരിറ്റബിള്‍ സെന്ററിന്റെ ആംബുലന്‍സ്, ഡോ. സഹദാബി ഷംസുദ്ദീന്‍ ചെര്‍ക്കള, ഡോ. സി. എ മൊയ്തീന്‍ ജാസര്‍ ചെര്‍ക്കള എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘം, ഫയര്‍ഫോഴ്‌സ്, വിഖായ വളണ്ടിയര്‍ വിംഗ് എന്നിവരുടെ സേവനം ഉറപ്പു വരുത്തിയിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളില്‍ നിന്നും മഹല്ലുകളില്‍ നിന്നും എത്തിച്ചേരുന്ന മതനേതാക്കള്‍ക്ക് പ്രത്യേക പവലിയനും സജ്ജീകരിച്ചിട്ടുണ്ട്. അക്രമവും അസഹിഷ്ണുതയും വളരാന്‍ അനുവദിക്കാതെ വരും തലമുറക്കും മനുഷ്യരായി ജീവിക്കാന്‍ ഈ നാടിനെ കാത്തുസൂക്ഷിക്കണമെന്ന ആഹ്വാനമാണ് സമ്മേളനം ഉയര്‍ത്തുക. ജനപങ്കാളിത്തം ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ അഞ്ചു നിയോജക മണ്ഡലങ്ങളിലും വാഹനജാഥകള്‍, വിളംബരജാഥകള്‍, മണ്ഡലംതല കണ്‍വെന്‍ഷനുകള്‍ എന്നിവ നടന്നു കഴിഞ്ഞു.

ജാര്‍ഖണ്ഡിലെ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ലോക മനുഷ്യാവകാശ പ്രവര്‍ത്തകനും ആര്യസമാജം മുന്‍ അഖിലേന്ത്യാ അധ്യക്ഷനുമായ സ്വാമി അഗ്‌നിവേശ് സ്‌നേഹസാഗരം ഉദ്ഘാടനം ചെയ്യും. എസ് എം എഫ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിക്കും. കേരള സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ മഹല്ല് ഡവലപ്‌മെന്റ് ആന്‍ഡ് എംപവര്‍മെന്റ് പ്രോഗാമിന്റെ ലോഞ്ചിംഗ് കര്‍മം നിര്‍വഹിക്കും. അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രമേയപ്രഭാഷണം നടത്തും. എടനീര്‍ മഠാധിപതി ശ്രീ ശ്രീ കേശവാനന്ദ ഭാരതി, കണ്ണൂര്‍ അതിരൂപതാ ബിഷപ്പ് ഫാദര്‍ അലക്‌സ് ജോസഫ് വടക്കുംതല, യു എം അബ്ദുര്‍ റഹ് മാന്‍ മുസ്ലിയാര്‍, മെട്രോ മുഹമ്മദ് ഹാജി, സായിറാം ഗോപാലകൃഷ്ണ ഭട്ട്, പിണങ്ങോട് അബൂബക്കര്‍, ഡോ. മുഹമ്മദ് സലീം നദ്‌വി, ഡോ ഫൈസല്‍ പ്രഭാഷണം നടത്തും. ജില്ലയിലെ വിവിധ സംയുക്ത ജമാഅത്ത് ഖാസിമാര്‍, ക്ഷേത്ര ഭാരവാഹികള്‍, സമസ്തയുടെയും അനുബന്ധ സംഘടനകളുടെയും നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കും. ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് സ്വാഗതവും ഇബ്രാഹിം മുണ്ട്യത്തടുക്ക നന്ദിയും പറയും.

വാര്‍ത്താസമ്മേളനത്തില്‍ എസ് എം എഫ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ജനറല്‍ സെക്രട്ടറി ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി, വൈസ്് പ്രസിഡണ്ട് ടി കെ പൂക്കോയ തങ്ങള്‍, യു എം അബ്ദുര്‍ റഹ് മാന്‍ മൗലവി, വര്‍ക്കിംഗ് സെക്രട്ടറി ഇബ്രാഹിം മുണ്ട്യത്തടുക്ക, കാസര്‍കോട്് മണ്ഡലം പ്രസിഡണ്ട് സി അഹ് മദ് മുസ്്‌ലിയാര്‍ ചെര്‍ക്കള, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡണ്ട് മുബാറക് ഹസൈനാര്‍ ഹാജി, അബൂബക്കര്‍ പാറപ്പള്ളി, എം എ റഹ് മാന്‍ മുട്ടുന്തല, സി ബി അബ്ദുല്ല ഹാജി, ഹാഷിം അരിയില്‍ പങ്കെടുത്തു.

അസഹിഷ്ണുതക്കെതിരെ മാനിഷാദ സ്‌നേഹസാഗരം വെള്ളിയാഴ്ച


Keywords : Kasaragod, Programme, Inauguration, Press meet, SMF, Manishada.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia