city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.­എം.­എ­ഫ്. മഹല്ല് കോര്‍ഡി­നേ­റ്റേര്‍സ് ട്രെയി­നിംഗ് ചന്തേ­ര­യില്‍

എസ്.­എം.­എ­ഫ്. മഹല്ല് കോര്‍ഡി­നേ­റ്റേര്‍സ് ട്രെയി­നിംഗ് ചന്തേ­ര­യില്‍
ചന്തേര: സുന്നീ മഹല്ല് ഫെഡ­റേ­ഷന്‍ തൃക്ക­രി­പ്പൂര്‍ മണ്ഡലം കമ്മിറ്റി മണ്ഡ­ല­ത്തിലെ മുഴു­വന്‍ മഹല്ല് കോര്‍ഡി­നേ­റ്റര്‍മാ­രെയും പങ്കെ­ടു­പ്പിച്ച് ഏക­ദിന നേതൃ­പ­രി­ശീ­ലന ശില്‍പ­ശാ­ലയും ഇഫ്താര്‍ മീറ്റും ശ­നി­യാഴ്ച ചന്തേര ഹയാ­ത്തുല്‍ ഇസ്‌ലാം മദ്രസ ഹാളില്‍ സംഘ­ടി­പ്പിക്കും. മഹല്ല് കോര്‍ഡി­നേ­റ്റേര്‍സിന്റെ ഊര്‍ജ്ജ­സ്വ­ല­തയും നേതൃ­ഗു­ണവും പരി­പോ­ഷി­പ്പി­ച്ചെ­ടു­ക്കാന്‍ മഹല്ല് ശാക്തീ­ക­രണ പദ്ധ­തി­യെ­ക്കു­റിച്ച് അവ­ബോ­ധ­മു­ണ്ടാ­ക്കാ­നു­മായി ആവി­ഷ്‌ക­രിച്ച ശില്‍പ­ശാ­ല­യില്‍ പ്രഗല്‍ഭ വ്യക്തി­ത്വ­ങ്ങള്‍ വിവിധ സെഷ­നു­ക­ളില്‍ ക്ലാസെ­ടു­ക്കും.
ഉച്ചക്ക് ഒരു മണിക്ക് ആരം­ഭി­ക്കുന്ന പരി­പാ­ടി­യില്‍ ടി.­കെ.­പൂ­ക്കോയ തങ്ങള്‍ ചന്തേ­ര അധ്യ­ക്ഷത വഹി­ക്കും. സി.­ടി.­അ­ബ്ദുല്‍ ഖാദര്‍ തൃക്ക­രി­പ്പൂര്‍ സ്വാഗതം പറ­യും. എസ്.­വി. മുഹ­മ്മ­ദ­ലി സോഷ്യല്‍ ലീഡര്‍ ഷിപ്പ് എന്ന വിഷ­യ­ത്തില്‍ ക്ലാസെ­ടു­ക്കും.

3.30 ന് നട­ക്കുന്ന സെഷ­നില്‍ എസ്.­എം.­എ­ഫ്. മഹല്ല് പദ്ധ­തി­യെ­ക്കു­റിച്ചും സേവ­ന­ങ്ങ­ളെ­ക്കു­റി­ച്ചു­മുള്ള വിശ­ദീ­ക­രണം നല്‍കും. 4.30 ന് റോള്‍ ഓഫ് കോര്‍ഡി­നേ­റ്റര്‍ എന്ന വിഷ­യ­ത്തില്‍ ഹക്കീം ക്ലാസെ­ടു­ക്കും. റമ­സാന്‍ ടൈം ടു പ്യൂരിഫൈ എന്‌ന പേരില്‍ എസ്.വി. മുഹ­മ്മ­ദലി റമ­സാന്‍ സന്ദേശം നല്‍കും. തുടര്‍ന്ന് എസ്.­എം.­എ­ഫ്. മണ്ഡലം കമ്മിറ്റി ഭാര­വാ­ഹി­കള്‍, അംഗ­ങ്ങള്‍, സംയുക്ത ജമാ­അത്ത് ഭാര­വാ­ഹി­കള്‍, മദ്രസ മാനേ­ജ്‌മെന്റ് അസോ­സി­യേ­ഷന്‍ ഭാര­വാ­ഹി­കള്‍, എസ്.­എം.­എ­ഫ്. പഞ്ചാ­യത്ത് കമ്മിറ്റി ഭാര­വാ­ഹി­കള്‍, പഞ്ചാ­യത്ത് മഹല്ല് കോര്‍ഡി­നേ­റ്റ­ര്‍മാര്‍ പങ്കെ­ടു­ക്കുന്ന ഇഫ്താര്‍ മീറ്റ് നട­ക്കും.

Keywords: SMF, Chandera, SKSSF, Samastha, Kerala, Ifthar meet, Kasaragod, Trikaripur.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia