city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.എം.എഫ്. ജില്ലാ പഠന സംഗമവും ഖാസി.ടി.കെ.എം ബാവ മുസ്ലിയാര്‍ അനുസ്മരണവും 22 ന്

കാസര്‍കോട്: ജില്ലയിലെ ദീനി ദഅ്‌വക്ക് പുത്തനുണര്‍വ് തേടി എസ്.എം.എഫ് സംഘടിപ്പിക്കുന്ന ഏകദിന പഠന സംഗമവും എസ്.എം.എഫ് സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ചെര്‍ക്കളം അബ്ദുള്ളയ്ക്കുള്ള അനുമോദനവും മര്‍ഹും ടി.കെ.എം. ബാവ മുസ്ല്യാര്‍ അനുസ്മരണ തഹ്ലീല്‍ സദസും ജൂണ്‍ 22 ന് ചെര്‍ക്കള ശിഹാബ് തങ്ങള്‍ നഗറിലെ ഖുവത്തുല്‍ ഇസ്ലാം ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മഹല്ല് ഭാരവാഹികള്‍, ഖത്തീബുമാര്‍ ഉള്‍പെടെ 10 ല്‍ കുറയാത്ത പ്രതിനിധികള്‍ മഹല്ലുകളെ പ്രതിനിധീകരിച്ച് സംബന്ധിക്കും. 3,000 ത്തോളം വരുന്ന പ്രതിനിധികള്‍ക്കുള്ള എല്ലാ സൗകര്യവും പൂര്‍ത്തിയാക്കിയിട്ടുണ്ട്. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം.അബ്ദു റഹ്മാന്‍ മുസ്ല്യാരുടെ പ്രാത്ഥനയോടുകൂടി സമസ്ത കേന്ദ്ര മുശാവറയുടെ  സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചെര്‍ക്കളം അബ്ദുല്ല അധ്യക്ഷത വഹിക്കും. പി.ബി.അബ്ദുര്‍ റസാഖ് എം.എല്‍.എ. സ്വാഗതം പറയും. കെ.മുരളീധരന്‍ മുഖ്യ അതിഥിയായിരിക്കും.

വിവധ സെഷനുകളില്‍ എസ്.എം.എഫിന്റെ പ്രസക്തി - പിണങ്ങോട് അബൂബക്കര്‍, ന്യൂനപക്ഷ അവകാശങ്ങള്‍ ആനുകൂല്യങ്ങള്‍ - സുബൈര്‍ മാസ്റ്റര്‍, മഹല്ല് പ്രശ്‌നങ്ങളും പരിഹാരങ്ങളും ബഷീര്‍ വെള്ളിക്കോത്ത്, കര്‍മ പദ്ധതി ഇബ്രാഹിം മുണ്ട്യത്തടുക്ക എന്നിവര്‍ അവതരിപ്പിക്കും.

വാര്‍ത്താസമ്മേളനത്തില്‍ മെട്രോ മുഹമ്മദ് ഹാജി, ഇബ്രാഹിം മുണ്ട്യത്തടുക്ക, ഖത്തര്‍ അബ്ദുല്ല ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

എസ്.എം.എഫ്. ജില്ലാ പഠന സംഗമവും ഖാസി.ടി.കെ.എം ബാവ മുസ്ലിയാര്‍ അനുസ്മരണവും 22 ന്

Keywords:  Kasaragod, District, Study Camp, Cherkalam Abdulla, Cherkala, Inauguration, Press meet, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia