ബീഫാണെന്ന് പറഞ്ഞ് വില്‍ക്കുന്നത് പശുവിറച്ചിയോ? ഗര്‍ഭിണിയായ പശുവിനെ അറുത്ത ശേഷം കുഞ്ഞിനെയും മാംസാവശിഷ്ടങ്ങളും പുഴയില്‍ തള്ളിയ നിലയില്‍
Jan 8, 2017, 13:09 IST
കാസര്‍കോട്: (www.kasargodvartha.com 08/01/2017) ഗര്‍ഭിണിയായ പശുവിനെ അറുത്ത ശേഷം കുഞ്ഞിനെയും മാംസാവശിഷ്ടങ്ങളും കുടല്‍മാലകളും പുഴയോരത്ത് തള്ളി. ഞായറാഴ്ച രാവിലെയാണ് മൊഗ്രാല്‍ പാലത്തിന് സമീപം പശുവിന്റെ അവശിഷ്ടങ്ങളെയും ചത്ത പശുക്കുട്ടിയെയും കണ്ടെത്തിയത്. പുഴയോരത്തെ കണ്ടല്‍ക്കാടുകള്‍ക്കിടയിലായിരുന്നു അവശിഷ്ടങ്ങള്‍.
പുഴ സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ രാവിലെ പുഴയും കരയും ശുചീകരിക്കുന്ന പ്രവര്‍ത്തി നടത്തിയിരുന്നു. അപ്പോഴാണ് ഈ ദാരുണമായ കാഴ്ച കണ്ടത്. മൊഗ്രാലിലെയും പരിസരപ്രദേശങ്ങളിലെയും അറവുശാലകളില്‍ നിന്നും പുഴയോരത്ത് പോത്തിന്റെയും മറ്റും അവശിഷ്ടങ്ങള്‍ തള്ളുന്നതായി നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഇത്തരം അവശിഷ്ടങ്ങള്‍ മൂലം പുഴ മലിനമാകാന്‍ ഇടവരുത്തുകയാണ്.
പ്രദേശത്തെ നിരവധി കുടുംബങ്ങള്‍ കുളിക്കാനും അലക്കാനും മറ്റും ഉപയോഗിക്കുന്ന പുഴയാണിത്. പ്രസവിക്കാറായ പശുവിനെ പോലും അറുക്കുന്ന ക്രൂരത നാട്ടുകാരില്‍ നടുക്കമുളവാക്കിയിരിക്കുകയാണ്. ബീഫാണെന്നു പറഞ്ഞ് തീന്‍മേശകളിലെത്തുന്നില്‍ പല ഇറച്ചിവിഭവങ്ങളും ബീഫല്ലെന്നും കൂട്ടത്തില്‍ പശുവിറച്ചിയും ഉള്‍പ്പെടുന്നുണ്ടെന്നതിന്റെ തെളിവാണ് മൊഗ്രാല്‍ പുഴയോരത്ത് തള്ളിയ പശുവിന്റെ അവശിഷ്ടങ്ങള്‍.
ഹോട്ടലുകളില്‍ പാചകം ചെയ്യാനായി കൊണ്ടുവരുന്ന ഇറച്ചി ബീഫാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകളൊന്നും ഉണ്ടാകുന്നില്ല. പോത്തിറച്ചിയും പശുവിറച്ചിയും ഇടകലര്‍ത്തിയുള്ള വില്‍പ്പന വ്യാപകമാണെന്ന് മുമ്പും പരാതികളുയര്‍ന്നിരുന്നു. രോഗം ബാധിച്ച പശുക്കളെപ്പോലും അറുത്ത് ഇറച്ചിയാക്കി ബീഫാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തട്ടിപ്പുകളും സാര്‍വത്രികമാണ്. ഇത്തരം സംഘങ്ങളെ കണ്ടെത്തി നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Keywords: Kasaragod, Kerala, River, cow, Cleaning, Mogral, Slaughtered Cow's waste dumping to river.