സംഘശാക്തീകരണത്തിന് തുടക്കമിട്ട് സോണല്‍അദാലത്തിന് ഉജ്ജ്വലതുടക്കം
Nov 16, 2014, 13:00 IST
കോഴിക്കോട്: (www.kasargodvartha.com 16.11.2014) എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടനാ ശാക്തീകരണ സംരഭവുമായി സോണല്‍ അദാലത്തിന് തുടക്കമായി. കഴിഞ്ഞ ദിവസം കോട്ടക്കലില്‍ നടന്ന നേതൃക്യാമ്പില്‍ വെച്ച് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശാഖാ സര്‍വെ ഫോം കൈപറ്റി ഉദ്ഘാടനം നിര്‍വഹിച്ചു.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് തളിപ്പറമ്പിലെ ഇസ്‌ലാമിക് സെന്ററിലും ഉച്ചക്ക് രണ്ട് മണിക്ക് കണ്ണൂര്‍ ഇസ്‌ലാമിക് സെന്ററിലും സോണല്‍ അദാലത്ത് നടക്കും.
ഞായറാഴ്ച സോണല്‍അദാലത്ത് കാസര്‍കോട് കുമ്പള ബന്തിയോട് ആരംഭിച്ചു. സിദ്ദീഖ് അസ്ഹരിയുടെ അധ്യക്ഷതയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ഉദ്ഘാടനം ചെയ്തു. റഷീദ് ഫൈസി വെള്ളായിക്കോട് മുഖ്യപ്രഭാഷണം നടത്തി.
സോണല്‍ അദാലത്തിന് അബ്ദു റഹീം ചുഴലി, ഇബ്രാഹീം ഫൈസി ജെഡിയാര്‍, താജുദ്ദീന്‍ ദാരിമി, ഹാരിസ് ദാരിമി ബദിയടുക്ക എന്നിവര്‍ നേതൃത്വം നല്‍കി. ചെര്‍ക്കള ഖുവ്വത്തുല്‍ ഇസ്‌ലാം മദ്രസയില്‍ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാറും കാഞ്ഞങ്ങാട് മുന്‍സംസ്ഥാന വൈസ് പ്രസിഡണ്ട് ബഷീര്‍ ദാരിമി തളങ്കരയും ഉദ്ഘാടനം ചെയ്തു. ജംഷീദ് അടിക്കം, ഹാരിസ് ദാരിമി, ഷാഫി പാണത്തൂര്‍ പ്രസംഗിച്ചു.

Keywords : Kasaragod, Kerala, SKSSF, Kumbala, Programme, Inauguration.