എസ്.കെ.എസ്.എസ്.എഫ് വിമോചന യാത്ര വ്യാഴാഴ്ച കാസര്‍കോട്ട് നിന്ന് ആരംഭിക്കും
Apr 17, 2012, 13:16 IST

കാസര്‍കോട്: സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 30 വരെ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം വരെ നടത്തുന്ന എസ്.കെ.എസ്.എസ്.എഫ് വിമോചന യാത്ര വ്യാഴാഴ്ച കാസര്‍കോട് ജില്ലയില്‍ നിന്ന് പ്രയാണം ആരംഭിക്കും. രാവിലെ 9 മണിക്ക് കുമ്പളയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് ഹാദിതങ്ങളുടെ അധ്യക്ഷതയില്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഖാസി ത്വാഖ അഹമ്മദ് മുസ്ളിയാര്‍, യു.എം.അബ്ദുല്‍ റഹ്മാന്‍ മൌലവി, എം.എ.ഖാസിം മുസ്ളിയാര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, നാസര്‍ ഫൈസി കൂടത്തായി, ഓണംപള്ളി മുഹമ്മദ് ഫൈസി, സത്താര്‍ പന്തല്ലൂര്‍, മലയമ്മ അബൂബക്കര്‍ ഫൈസി, മുസ്തഫ മാസ്റര്‍ മുണ്ടുപാറ, ഹസ്സന്‍ സഖാഫി പൂക്കോട്ടൂര്‍, ഇസ്മയില്‍ സഖാഫി തോട്ടുമുക്കം, മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ ഇബ്രാഹിം ഹാജി, അബ്ബാസ് ഫൈസി പുത്തിഗ, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര തുടങ്ങിയവര്‍ സംബന്ധിക്കും. ഉച്ചയ്ക്ക് 3 മണിക്ക് കാഞ്ഞങ്ങാട്ടും വൈകുന്നേരം 4 മണിക്ക് തൃക്കരിപ്പൂരിലും സ്വീകരണ സമ്മേളനം നടക്കും.
വിമോചനയാത്ര: ബദിയടുക്ക മേഖല കണ്‍വെന്‍ഷന്‍ സമാപിച്ചു
![]() |
എസ്.കെ.എസ്.എസ്.എഫ് വിമോചനയാത്രയുടെ ഭാഗമായി ബദിയടുക്ക മേഖലകമ്മിറ്റി യുടെ വിമോചനയാത്ര കണ്‍വെന്‍ഷന്‍ ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉദ്ഘാടനം ചെയ്യുന്നു |
Keywords: SKSSF, Vimochanayathra, Kasaragod