എസ്.കെ.എസ്.എസ്.എഫ് 'ഉണര്‍വ് 2012' ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു
May 18, 2012, 14:01 IST
കാസര്‍കോട്: സംഘടനാപ്രവര്‍ത്തനം താഴെ ഘടകങ്ങളില്‍ ശാസ്ത്രീയവും ചിട്ടയോടെയും കുറ്റമറ്റമാക്കുന്നതിന് വേണ്ടി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന 'ഉണര്‍വ് 2012' ക്യാമ്പയിന്‍ സംഘടിപ്പിക്കാന്‍ ജില്ലാപ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. കാമ്പയിന്റെ ഭാഗമായി ഒന്നാം ഘട്ടം ജൂണ്‍ മാസത്തില്‍ മേഖല-ക്ലസ്റ്റര്‍-ശാഖ തലങ്ങളില്‍ നേതൃസംഗമം നടക്കും. യോഗത്തില്‍ ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സ്വാഗതം പറഞ്ഞു. അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിം ദാരിമി ദേലംപാടി, ഹബീബ് ദാരിമി പെരുമ്പട്ട, സയ്യിദ് ഹുസൈന്‍ തങ്ങള്‍, റസാഖ് അര്‍ശദി കുമ്പഡാജ, ആലിക്കുഞ്ഞി ദാരിമി, ഷെരീഫ് മുഗു, എന്‍.ഐ.അബ്ദുല്‍ ഹമീദ് ഫൈസി , ഫാറൂഖ് കൊല്ലംപാടി, ഷമീര്‍ കുന്നുംകൈ, യൂസഫ് ഹുദവി മുക്കൂട്, ഇസ്മായില്‍ മാസ്റ്റര്‍ കക്കുന്നം തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Keywords: SKSSF, 'Unarvu 2012', Campaign, Kasaragod