സമസ്തയുടെ പ്രവര്‍ത്തനം ലോകത്തിന് മാതൃക: കുമ്പോല്‍ തങ്ങള്‍
Jun 29, 2012, 15:00 IST
![]() |
എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ ത്വലബാ വിംഗിന്റെ ജില്ലാ പ്രതിനിധി സമ്മേളനം കുമ്പോല്‍ സയ്യിദ് കെ.എസ്.അലി തങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നു |
കാസര്‍കോട്: മതരംഗത്ത് സമസ്തയുടെ പ്രവര്‍ത്തനം ലോകത്തിന് തന്നെ മാതൃകയാകും വിധം അത്ഭുതകരമാണെന്ന് കുമ്പോല്‍ സയ്യദ് കെ.എസ്.അലി തങ്ങള്‍ പ്രസ്താപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരത്തിലധികം മദ്രസകളും അറബികോളേജുകളും യതീംഖാനകളും നിയന്ത്രിക്കുന്ന സമസ്ത വിവിധ ഭാഷകളില്‍ ഇസ്ലാമിക പ്രഭോധനവും സംവാദവും നടത്താന്‍ കഴിവുള്ള ഒരു പ്രതിഭ വിഭാഗത്തെ പുറത്തിറക്കുന്ന അറബിക്ക് യൂണിവേഴ്‌സിറ്റിവരെ സ്ഥാപിച്ച് നടത്തുന്ന പ്രവര്‍ത്തനം അസൂയാവഹമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ല കമ്മിറ്റിക്ക് കീഴിലുള്ള ത്വലബ വിംഗ് കാസര്‍കോട് ജില്ലാ ഘടകത്തിന്റെ ത്വലബ ജില്ലാ പ്രതിനിധി സമ്മേളനം കാസര്‍കോട് പുതിയ ബസ്റ്റാന്റിന് സമീപത്തുള്ള സിറ്റി ടവറില്‍ വെച്ച് നടന്ന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിലെ ദര്‍സ്-അറബിക്കോളേജില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വീതം പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിച്ചു. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം കര്‍മ്മ പദ്ദതി അവതരിപ്പിച്ചു. കെ.ടി.അബ്ദുല്ല ഫൈസി പടന്ന, അബ്ദുല്‍ ഖാദിര്‍ നദവി ബാഖവി, അബ്ദുല്‍ ഖാദിര്‍ ഫൈസി ചെങ്കള, ഹാരിസ് ദാരിമി ബെദിര, അശ്‌റഫ് മിസ്ബാഹി ചിത്താരി, ജലീല്‍ ഹുദവി, മാലിക്ക് ദീനീര്‍ മൊയ്തീന്‍ ചെര്‍ക്കള, ആലികുഞ്ഞി ദാരിമി, ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ പ്രസംഗിച്ചു.യൂനുസ് കാക്കടവ് സ്വാഗതവും ജാബിര്‍ പയ്യക്കി നന്ദിയും പറഞ്ഞു.
എയിഡഡ് പദവി സാമുദായിക വത്കരിക്കാനുള്ള നീക്കം അപകടകരം
കാസര്‍കോട്: സംസ്ഥാനത്തെ മുപ്പത്തഞ്ചോളം വിദ്യാലയങ്ങള്‍ക്ക് എയിഡഡ് പദവി നല്‍കാന്‍ കേരള സര്‍ക്കാര്‍ തത്ത്വത്തില്‍ തീരുമാനിച്ചപ്പോള്‍ അത് മലപ്പുറം ജില്ലയിലെ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങള്‍ക്ക് മാത്രമാണ്് നല്‍കിയതെന്ന് ചിലര്‍ പ്രശ്‌നമുണ്ടാകി. സംഭവത്തെ സാമുദായികവല്‍കരിച്ച് മതദ്രുവീകരണം ഉണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് വരുമ്പോള്‍ കപട ന്യൂനപക്ഷ സ്‌നേഹം നടിക്കുന്ന ചില രാഷ്ടീയപാര്‍ട്ടികളും സമുദായത്തിന്റെ പേര് പറഞ്ഞ് സ്വന്തം കാര്യം നേടുന്നു. കൂടാതെ ചില മത മേലദ്ധ്യക്ഷന്മാരും കാണിക്കുന്ന വര്‍ഗ്ഗീയ നിറമുള്ള പ്രസ്ഥാവന യുദ്ധങ്ങളും പ്രവര്‍ത്തനങ്ങളും അപകടകരമാണെന്നും ഇത് വര്‍ഗ്ഗീയ ചേരിതിരിവിന് വഴിവെക്കുമെന്നും എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.
കേരളത്തില്‍ എന്ത് പ്രശനം വരുമ്പോഴും ന്യൂനപക്ഷ സമുദായ രാഷ്ടീയപാര്‍ട്ടികളെയും മന്ത്രിമാരെയും ഒറ്റതിരിഞ്ഞ് അക്രമിക്കുകയും സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുകയും ചെയ്യുന്ന പ്രവണത അവസാനിപ്പിക്കണം. ആടിനെ പട്ടിയാക്കുന്ന രൂപത്തിലുള്ള പ്രചരണം ഉല്‍ഭുദ്ദ കേരളത്തില്‍ വിലപ്പോവില്ലെന്നും നേതാകള്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
Keywords: SKSSF Twalaba Wing conference, Kasaragod