city-gold-ad-for-blogger

കാന്തപുരം അനുകൂല പ്രസ്താവന തിരുത്തിയില്ലെങ്കില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെ ബഹിഷ്‌കരിക്കും: എസ്.കെ.എസ്.എസ്.എഫ്

കാസര്‍കോട്: (www.kasargodvartha.com 08.11.2014) കാന്തപുരം നയിച്ച കര്‍ണാടക യാത്രയുടെ സമാപനത്തോടനുബന്ധിച്ച് മംഗലാപുരത്ത് ചേര്‍ന്ന സമാപന പൊതുസമ്മേളനത്തില്‍ കാന്്തപുരത്തെ പുകഴ്തിക്കൊണ്ട് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ നടത്തിയ പ്രസ്താവന തിരുത്തിയില്ലെങ്കില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ യെ സംഘടനയുടെ വേദികളില്‍ നിന്നും ബഹിഷ്‌കരിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് അറിയിച്ചു.

ഭാവിയില്‍ എന്‍,.എ നെല്ലിക്കുന്ന് എം.എല്‍.എയ്ക്ക് കനത്ത വില നല്‍കേണ്ടിവരുമെന്നും എസ്.കെ.എസ്.എസ്.ംഎഫ് ജില്ലാ സെക്രട്ടറേിയറ്റ് വ്യക്തമാക്കി. എം.എല്‍.യുടെ പ്രസ്താവന തിരുത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെയും കണ്ടിരുന്നു.

എം.എല്‍.എയ്‌ക്കെതിരെ സമ്മര്‍ദ്ദം ശക്തമാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇപ്പോള്‍ എം.എല്‍.എ യെ സംഘടനാ വേദികളില്‍ നിന്നും ബഹിഷ്‌കരിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതൃത്വം വ്യക്തമാക്കുന്നത്. കാന്തപുരത്തിന്റെ യാത്രയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ മാനിച്ച് കൊണ്ടാണ് എം.എല്‍.എ അനുകൂല പ്രസ്താവന നടത്തിയത്.

താന്‍ സമ്മേളനത്തില്‍ പ്രസംഗിച്ച ചില വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് തനിക്കെതിരെ പ്രചരണം നടത്തുകയാണെന്നാണ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ മുസ്ലിം ലീഗ് നേതൃത്വത്തോട് വ്യക്തമാക്കിയത്. തന്റെ പ്രസംഗത്തിന്റെ പൂര്‍ണ രൂപം കേട്ടാല്‍ താന്‍ പറഞ്ഞതിന്റെ ഉദ്ദേശ ശുദ്ധി വ്യക്തമാകുമെന്നും എന്‍.എ നെല്ലിക്കുന്ന് മുസ്ലിം ലീഗ് നേതൃത്വത്തെ ധരിപ്പിച്ചിട്ടുമുണ്ട്. ഈയൊരു സാഹചര്യത്തില്‍ പ്രസ്താവന എന്‍.എ നെല്ലിക്കുന്ന് തിരുത്തേണ്ട ആവശ്യമില്ലെന്നാണ് പാര്‍ട്ടി നേതൃത്വവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നത്. കാന്തപുരത്തിന്റെ പരിപാടിയില്‍ പങ്കെടുക്കേണ്ടതില്ലെന്നും മുസ്ലിം ലീഗിന്റെ ഭാഗത്ത് നിന്നുംനിര്‍ദ്ദേശങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എം.എല്‍.എ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. കാന്തപുരത്തിന്റെ പരിപാടിയില്‍ പങ്കെടുത്തതില്‍ ഒരുതെറ്റുമില്ലെന്ന വിശദീകരണവുമായി ഇ.കെ. വിഭാഗം സമസ്തയുടെ പ്രമുഖ നേതാവായ സയ്യദ് കെ.എസ്. അലി തങ്ങള്‍ കുമ്പോലും രംഗത്തുവന്നിരുന്നു.

Related News: 
കാന്തപുരത്തിന്റെ കൂടെ വേദി പങ്കിട്ട ലീഗ് എം.എല്‍.എയ്‌ക്കെതിരെ SKSSF, എം.എല്‍.എയെ ന്യായീകരിച്ച് കുമ്പോല്‍ അലി തങ്ങള്‍


കാന്തപുരം അനുകൂല പ്രസ്താവന തിരുത്തിയില്ലെങ്കില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയെ ബഹിഷ്‌കരിക്കും: എസ്.കെ.എസ്.എസ്.എഫ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia