SKSSF സംസ്ഥാന കൗണ്‍സില്‍ ക്യാമ്പ് ഫണ്ട് ഉദ്ഘാടനം ചെയ്തു
Apr 15, 2013, 16:35 IST
കാസര്‍കോട്: പോരിടങ്ങളില്‍ സാഭിമാനം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ആറ് മാസ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് സമാപനം കുറിച്ച് കൊണ്ട് ഏപ്രില്‍ 30, മെയ് ഒന്ന് തീയതികളില്‍ തൃക്കരിപ്പൂര്‍ മെട്ടമ്മലില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന കൗണ്‍സില്‍ ക്യാമ്പിന്റെ ഫണ്ട് ഉദ്ഘാടനം സംസ്ഥാന ഉപാധ്യക്ഷന്‍ സിദ്ദീഖ് ഫൈസി വെണ്‍മണലിന് നല്‍കി യൂസഫ് ഹാജി ചന്തേര നിര്‍വഹിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ ടി.കെ.സി. അബ്ദുല്‍ ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്ന ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, ഹാഷിം ദാരിമി ദേലംപാടി, മുഹമ്മദലി കോട്ടപ്പുറം, ടി.സി.അബ്ദുല്‍ ഖാദര്‍ ഹാജി, ഷഫീഖ് മെട്ടമ്മല്‍, എം.ബി.എ.ഖാദര്‍, നാഫിഅ് അസ്ഹദി, ഹാരിസ് ഹസനി, സി.അബ്ദുല്‍ അസീസ് ഹാജി, പി.വി.അഹ്മദ് ഷരീഫ്, എം.ഇബ്രാഹിം, സുലൈമാന്‍ മാസ്റ്റര്‍, അഷ്‌റഫ് മുന്‍ഷി, എം.കെ.എസ്.അഹ്മദ് മൗലവി, സി.ടി. ഷാഹുല്‍ ഹമീദ്, ഖാസിം മാസ്റ്റര്‍ വള്ളാപ്പ്, മുഹമ്മദലി കോട്ടപ്പുറം, ബഷീര്‍ ഫൈസി, എം.ടി.പി.ഉസ്മാന്‍, കെ.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ.പി.ടി.അബ്ദുല്‍ ഖാദര്‍, വി.പി.കുഞ്ഞാമു, ഇസ്മാഈല്‍ മാസ്റ്റര്‍ കക്കുന്നം ഇസ്മായില്‍ ചന്തേര, സഈദ് ദാരിമി, ഹംസ ആയിറ്റി, സമീര്‍ ഖാസിം മട്ടുമ്മല്‍, ഷൗക്കത്തലി തുടങ്ങിയവര്‍ സംബന്ധിച്ചു.
![]() |
ഫണ്ട് ഉദ്ഘാടനം സംസ്ഥാന ഉപാധ്യക്ഷന്‍ സിദ്ദീഖ് ഫൈസി വെണ്‍മണലിന് നല്‍കി യൂസഫ് ഹാജി ചന്തേര നിര്‍വഹിക്കുന്നു. |
Keywords: SKSSF, State council camp, Fund, Inauguration, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News