city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആതുരസേവനരംഗത്ത് സഹചാരിയുടെ പ്രവര്‍ത്തനം സജീവമാക്കും

ആതുരസേവനരംഗത്ത് സഹചാരിയുടെ പ്രവര്‍ത്തനം സജീവമാക്കും
കാസര്‍കോട്: ആതുരസേവനരംഗത്ത് എസ്.കെ.എസ്.എസ്.എഫ്. സഹചാരി റിലീഫ് സെല്ലിന്റെ പ്രവര്‍ത്തനം സജീവവും ജനകീയവുമാക്കാന്‍ സഹചാരി സെല്‍ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. പാവപ്പെട്ട രോഗികള്‍ക്ക് അപേക്ഷ സ്വീകരിച്ച് മാസാന്തര മരുന്ന് വിതരണവും മാരകമായ രോഗം പിടിപ്പെട്ടവര്‍ക്ക് സാമ്പത്തിക സഹായവും നല്‍കുകയാണ് സഹചാരി സെല്‍ ചെയ്ത് വരുന്ന സേവനപ്രവര്‍ത്തനം.

ഇത് മറ്റു മേഖലകളിലേക്കും വ്യാപിപിക്കാനും ജില്ലാ കമ്മിറ്റി അലോചിക്കുന്നു. ഇതിന് വേണ്ട ധനശേഖരണം എല്ലാ വര്‍ഷവും റമളാനില്‍ ആദ്യത്തെ വെള്ളിയാഴ്ച്ച പള്ളികള്‍ കേന്ദ്രീകരിച്ച് നടക്കും. ഈ തുക റിലീഫ് പ്രവര്‍ത്തനത്തിന് വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. യോഗത്തില്‍ സഹചാരി സെല്‍ ജില്ലാ ചെയര്‍മാന്‍ ഹാരിസ് ദാരിമി ബെദിര അധ്യക്ഷതവഹിച്ചു.

എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉല്‍ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറ റഷീദ് ബെളിഞ്ചം, മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി, എന്‍.ഐ. അബ്ദുള്‍ ഹമീദ് ഫൈസി, സക്കരിയ ദാരിമി ചാലിങ്കാല്‍, സയിദ് ദാരിമി പടന്ന, സിദ്ദീഖ് ബെളിഞ്ചം, ഷരീഫ് നിസാമി മുഗു തുടങ്ങിയവര്‍ സംസാരിച്ചു.കണ്‍വീനര്‍ കെ.എം.ശറഫുദ്ദീന്‍ സ്വാഗതവും സിദ്ദീഖ് അസ്ഹരി പാത്തൂര്‍ നന്ദിയും പറഞ്ഞു.

Keywords:  SKSSF, Sahachari relief cell, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia