SKSSF റംസാന്‍ പ്രഭാഷണം തിങ്കളാഴ്ച കാസര്‍കോട്ട് ആരംഭിക്കും
Jul 21, 2012, 15:36 IST
![]() |
Cherussery Sainudheen Musliyar |
വിവിധ ദിവസങ്ങളില്‍ റംസാന്‍ വിശുദ്ധിക്ക് വിജയത്തിന്, ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍, മുസല്‍മാന്റെ ഒരു ദിവസം എന്നി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. രാവിലെ ഒമ്പത് മണിക്ക് സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര് പരിപാടി ഉല്‍ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിക്കും. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറയും. മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ത്വാഖാ അഹമദ് മുസ്ലിയാര് അല്‍ അസ്ഹരി കൂട്ടുപ്രര്‍ത്തനക്ക് നേതൃതം നല്‍കും.
രണ്ടാം ദിവസം ചൊവ്വാഴ്ച കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ കൂട്ടുപ്രര്‍ത്തനക്ക് നേതൃതം നല്‍കും. സുന്നി യുവജനസംഘം ജില്ലാ പ്രസിഡണ്ട് ശൈഖുനാ എം.എ.ഖാസിം മുസ്ലിയാര്,അധ്യക്ഷതവഹിക്കും. ബുധനാഴ്ച്ച രാവിലെ സമാപന പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സ്വാഗതസംഘ ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി അധ്യക്ഷതവഹിക്കും. പ്രമുഖ സൂഫിവര്യന് അത്തിപറ്റ ഉസ്താദ് ശൈഖുനാ മുഹ്ദ്ധീന്‍ കുട്ടി മുസ്ലിയാര് സമാപന കൂട്ടുപ്രര്‍ത്തനക്ക് നേതൃതം നല്‍കും
.
സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, സയ്യിദ് എം.എസ്.തങ്ങള്‍ മദനി, ചെര്‍ക്കളം അബ്ദുല്ല, എന്‍.എ. അബൂബക്കര്‍, മെട്രോ മുഹമ്മദ് ഹാജി, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ്ദാരിമി ബെദിര, ഹാഷിംദാരിമി ദേലമ്പാടി,മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, താജുദ്ദീന് ദാരിമി പടന്ന, എം.എ.ഖലീല്‍, ഹബീബ് ദാരിമി പെരുമ്പട്ട, കെ.എം.ശറഫുദ്ദീന്‍, സത്താര്‍ ചന്തേര തുടങ്ങിയവര്‍ സംബന്ധിക്കും. ഒന്നാം ദിവസപരിപാടിയില്‍ സംസ്ഥാന അവാര്‍ഡ് ജേതാകളായ ഖത്തര്‍ ഇബ്രാഹിം ഹാജിയെയും മെട്രോ മുഹമ്മദ് ഹാജിയെയും ആദരിക്കും.
Keywords: Kasaragod, SKSSF, Cherussery Sainudheen Musliyar, Speech, Cherkalam Abdulla, Ramzan.