city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം വര്‍ദ്ധിച്ച് വരുന്ന അനാചാരങ്ങള്‍: സൈനുല്‍ ഉലമ ചെറുശ്ശേരി

പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം വര്‍ദ്ധിച്ച് വരുന്ന അനാചാരങ്ങള്‍: സൈനുല്‍ ഉലമ ചെറുശ്ശേരി

ഇ.പി.അബൂബക്കര്‍ അല്‍ ഖാസിമിയുടെ റംസാന്‍ പ്രഭാഷണം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു. 
കാസര്‍കോട്: ലോകത്ത് മനുഷ്യനാശങ്ങള്‍ക്കടക്കം കാരണമാകുന്ന പ്രകൃതി ദുരന്തങ്ങള്‍ക്ക് പ്രധാനകാരണം വര്‍ദ്ധിച്ച് വരുന്ന അനാചാരങ്ങളും അധര്‍മ്മങ്ങളുമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍ പറഞ്ഞു.

ഇത്തരം സൂചനകള്‍ ഖുര്‍ആന്‍ വളരെ വ്യക്തമായി നല്‍കിയിട്ടുണ്ടെന്ന് അത് മനസിലാക്കി ജീവിക്കാത്തതിന്റെ പരിണിതഫലമാണ് നാം അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. റമളാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ റമളാന്‍ പ്രഭാഷണം കാസര്‍കോട് പുതിയ ബസ്റ്റാന്‍ഡിന് സമീപത്ത് ശഹിദേ മില്ലത്ത് സി.എം.ഉസ്താദ് നഗറില്‍ വെച്ച് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് ദിവസങ്ങളിലായി രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കുന്ന പ്രഭാഷണം ചൊവ്വാഴ്ച സമാപിക്കും. തിങ്കളാഴ്ച 'ശിഥിലമാകുന്ന കുടുംബ ബന്ധങ്ങള്‍' എന്ന വിഷയവും, ചൊവ്വാഴ്ച 'മുസല്‍മാന്റെ ഒരു ദിവസം' എന്ന വിഷയവും ചര്‍ച്ച ചെയ്യും.

എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. മംഗലാപുരം-കീഴൂര്‍ സംയുക്ത ഖാസി ത്വാഖാ അഹമദ് മുസ്ലിയാര്‍ അല്‍ അസ്ഹരി കൂട്ടുപ്രര്‍ത്തനക്ക് നേതൃതം നല്‍കി. മത-സാമൂഹിക-ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ അഭിനന്ദനാര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്ന ഖത്തര്‍ ഇബ്രാഹിം ഹാജിയെ സൈനുല്‍ ഉലമ ചെറുശ്ശേരി ആദരിച്ചു.

പ്രകൃതി ദുരന്തങ്ങള്‍ക്ക് കാരണം വര്‍ദ്ധിച്ച് വരുന്ന അനാചാരങ്ങള്‍: സൈനുല്‍ ഉലമ ചെറുശ്ശേരി

ഖത്തര്‍ മുഹമ്മദ് ഹാജിക്ക് സമസ്ത ജനറല്‍ സെക്രട്ടറി സൈനുല്‍ ഉലമ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്‌ലിയാര്‍ഉപഹാരം നല്‍കുന്നു.
ശൈഖുനാ എം.എ.ഖാസിം മുസ്ലിയാര്‍, അബ്ബാസ് ഫൈസി പുത്തിഗെ, സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ മലപ്പുറം, ഇ.പി.ഹംസത്തു സഅദി, എസ്.പി. സ്വലാഹുദ്ധീന്‍, ഖത്തര്‍ അബ്ദുള്ള ഹാജി, അബ്ദുള്‍ ഖാദര്‍ ഫൈസി പള്ളങ്കോട്, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ്ദാരിമി ബെദിര, എം.എ.ഖലീല്‍, ഹാഷിംദാരിമി ദേലമ്പാടി,മുഹമ്മദ് ഫൈസി കജ, മൊയ്തീന്‍ ചെര്‍ക്കള, കെ.എം.ശറഫുദ്ദീന്‍, കണ്ണൂര്‍ അബ്ദുള്ള മാസ്റ്റര്‍ , കെ.എം. സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, മുഹമ്മദ് കുഞ്ഞി തുരുത്തി, റഫീഖ് അങ്കകളരി, കെ.യു. ദാവൂദ്, എ.ബി. കലാം,എന്‍.ഐ. ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, ആലികുഞ്ഞി ദാരിമി, യു.സഹദ് ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ കൂട്ടുപ്രര്‍ത്തനക്ക് നേതൃതം നല്‍കും. പരിപാടിയില്‍ മദ്രസാ മാനേജ്‌മെന്റ് അസേസിയേഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജിയെ ആദരിക്കും. സമാപന ദിവസമായ നാളെ രാവിലെ സമാപന പരിപാടിയില്‍ സ്വാഗതസംഘ ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി അധ്യക്ഷതവഹിക്കും.

പ്രമുഖ സൂഫിവര്യന്‍ അത്തിപറ്റ ഉസ്താദ് ശൈഖുനാ മുഹ്ദ്ധീന്‍ കുട്ടി മുസ്ലിയാര്‍ സമാപന കൂട്ടുപ്രര്‍ത്തനക്ക് നേതൃതം നല്‍കും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ, സയ്യിദ് എം.എസ്.തങ്ങള്‍ മദനി, എന്‍.എ. അബൂബക്കര്‍, കെ.മൊയ്ദീന്‍ കുട്ടി ഹാജി, മഹമൂദ് ഹാജി തളങ്കര തുടങ്ങിയവര്‍ സംബന്ധിക്കും. ചെര്‍ക്കളം അബ്ദുള്ളയിക്ക് ശംസുല്‍ ഉലമ സ്മാരക അവാര്‍ഡ് നല്‍കും.

Keywords:  SKSSF, Cherussery-Sainudheen-Musliyar, Kasaragod,  Ramzan Campaign

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia