city-gold-ad-for-blogger

റമളാന്‍ പ്രഭാഷണം: അത്തിപ്പറ്റ ഉസതാദിന്റെ കൂട്ടുപ്രാര്‍തഥനയ്ക്ക് ആയിരങ്ങള്‍ ഒരുമിച്ച് കൂടി

റമളാന്‍ പ്രഭാഷണം: അത്തിപ്പറ്റ ഉസതാദിന്റെ കൂട്ടുപ്രാര്‍തഥനയ്ക്ക് ആയിരങ്ങള്‍ ഒരുമിച്ച് കൂടി

കാസര്‍കോട്: റമളാന്‍ വിശുദ്ധിക്ക് വിജയത്തിന് എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹാഫിള് ഇ.പി.അബൂബക്കര്‍ ഖാസിമി പത്തനാപുരത്തിന്റെ റമളാന്‍ പ്രഭാഷണം കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്ത് ശഹീദെ മില്ലത്ത് സി.എം.ഉസ്താദ് നഗറില്‍ അല്‍ ഐനിലെ ശൈഖ് പ്രമുഖ സൂഫിവര്യന്‍ അത്തിപറ്റ ഉസ്താദ് ശൈഖുനാ മുഹ്ദ്ധീന്‍ കുട്ടി മുസ്ലിയാരുടെ കൂട്ടുപ്രര്‍ത്തനയോടെ സമാപിച്ചു.

സമാപന ദുഅയില്‍ പങ്കെടുക്കാനും അദ്ദേഹത്തെ നേരിട്ട് കാണുവാനും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരങ്ങളാണ് ഒരുമിച്ച് കൂടിയത്. സമാപന പരിപാടിയില്‍ സ്വാഗതസംഘ ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി അധ്യക്ഷതവഹിച്ചു. സമസ്ത ദക്ഷണജില്ലാ പ്രസിഡണ്ട് സയ്യിദ് എന്‍.പി.എം.സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ ഉദ്ഘാടനം ചെയ്തു.

സമസ്ത കേരള മുശാവറ അംഗം ഖാസി ത്വാഖാ അഹമദ് മുസ്ലിയാര്‍ അല്‍ അസ്ഹരി, സയ്യിദ് എം.എസ്.തങ്ങള്‍ മദനി, സുന്നി യുവജന സംഘം ജില്ലാ പ്രസിഡണ്ട് ശൈഖുനാ എം.എ.ഖാസിം മുസ്ലിയാര്‍, ജനറല്‍ സെക്രട്ടറി അബ്ബാസ് ഫൈസി പുത്തിഗ, സുന്നി മഹല്ല് ഫെഡടേഷന്‍ ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുല്ല, ചെര്‍ക്കളം അഹമദ് മുസ്ലിയാര്‍, മദ്രസാ മാനേജ്‌മെന്റ് അസേസിയേഷന്‍ സംസ്ഥാന ഉപാധ്യക്ഷന്‍ മെട്രോ മുഹമ്മദ് ഹാജി,. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, എന്‍.എ. അബൂബക്കര്‍, കെ.മൊയ്ദീന്‍ കുട്ടി ഹാജി, മഹമൂദ് ഹാജി തളങ്കര, ഇ.പി.ഹംസത്തു സഅദി, പള്ളങ്കോട് അബ്ദുള്‍ ഖാദര്‍ മദനി, സ്വാലിഹ് മുസ്ലിയാര്‍, അബ്ബാസ് ഫൈസി ചേരൂര്‍, അബ്ദുള്‍ ഖാദര്‍ ഫൈസി ചെങ്കള, സംസ്ഥാന ഹജ്ജ് കമ്മിറ്റി മെമ്പര്‍ സി.ബി.അബ്ദുള്ള ഹാജി, അഷ്‌റഫ് മിസ്ബാഹി ചിത്താരി, ടി.ഡി. അഹമദ് ഹാജി, എസ്.പി. സ്വലാഹുദ്ധീന്‍, അബൂബക്കര്‍ സാലുദ് നിസാമി, ഹാരിസ്ദാരിമി ബെദിര, താജുദ്ദീന്‍ ദാരിമി പടന്ന, എം.എ.ഖലീല്‍, ഹാഷിംദാരിമി ദേലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, കണ്ണൂര്‍ അബ്ദുള്ള മാസ്റ്റര്‍ , കെ.എം. സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, കെ.എം. ശറഫുദ്ദീന്‍, കെ.യു. ദാവൂദ് ഹാജി, എന്‍.ഐ. ഹമീദ് ഫൈസി, ഫാറൂഖ് കൊല്ലമ്പാടി, ആലികുഞ്ഞി ദാരിമി, ഹബീബ് ദാരിമി പെരുമ്പട്ട, ലത്തീഫ് കൊല്ലമ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords: SKSSF,Ramzan-Campaign, Kasaragod

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia