city-gold-ad-for-blogger

എസ്.കെ.എസ്.എസ്.എഫ് റമദാന്‍ പ്രഭാഷണത്തിന് പ്രൗഢ തുടക്കം

കാസര്‍കോട്: (www.kasargodvartha.com 28/06/2015) 'നന്മയുടെ വസന്തം നേരിന്റെ സുഗന്ധം' എന്ന പ്രമേയത്തില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്് റമദാന്‍ കാമ്പയിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണത്തിന് പുതിയ ബസ് സ്റ്റാന്‍ഡ് ടി.കെ.എം ബാവ മുസ്്‌ലിയാര്‍ നഗറില്‍ പ്രൗഢ തുടക്കം. പരിപാടിക്ക് തുടക്കംകുറിച്ചു കൊണ്ട് സ്വാഗത സംഘം ചെയര്‍മാന്‍ ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് പതാക ഉയര്‍ത്തി.
ഉമ്പു തങ്ങള്‍ ആദൂര്‍ പ്രാര്‍ത്ഥന നടത്തി. സമസ്ത ജില്ലാ പ്രസിഡണ്ട് ഖാസി ത്വാഖ അഹ്മദ് മൗലവി ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു.

'ഭക്ഷണം ആരോഗ്യത്തിന്, രോഗത്തിനല്ല' എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി തളങ്കര പ്രഭാഷണം നടത്തി. സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് സയ്യിദ് മഹ്മൂദ് സ്വഫ്‌വാന്‍ തങ്ങള്‍ നേതൃത്വം നല്‍കി.

സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍, എസ്.പി സ്വലാഹുദ്ദീന്‍, അബൂബക്കര്‍ സ്വാലൂദ് നിസാമി, യു ബശീര്‍ ഹാജി ഉളിയത്തടുക്ക, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, കെ.എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, അബ്ബാസ് ഫൈസി ചേരൂര്‍, ഹമീദ് കേളോട്ട്, മുഹമ്മദ്കുഞ്ഞി തുരുത്തി, എം.എ.എച്ച് മഹ്മൂദ് ഹാജി ചെങ്കള, സയ്യിദ് അബൂബക്കര്‍ തങ്ങള്‍, ബഷീര്‍ ദാരിമി തളങ്കര, ദൃശ്യ മുഹമ്മദ്കുഞ്ഞി, ഹനീഫ് തങ്ങള്‍ ചേരൂര്‍, ഇസ്ഹാഖ് ഹാജി ചിത്താരി, എം.എ ഖലീല്‍, സഹദ് ഹാജി ഉളിയത്തടുക്ക, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, സിറാജുദ്ദീന്‍ ഖാസിലൈന്‍, മൂസാ ഹാജി ചേരൂര്‍, ശരീഫ് നിസാമി, റഷീദ് മൗലവി, പി.എച്ച് അസ്ഹരി ആദൂര്‍, ലത്വീഫ് കൊല്ലമ്പാടി, ഇര്‍ഷാദ് ഹുദവി ബെദിര, ശരീഫ് കരിപ്പൊടി, ബഷാല്‍ തളങ്കര, സാലിം ബെദിര എന്നിവര്‍ സംബന്ധിച്ചു.

തിങ്കളാഴ്ച രാവിലെ സ്ത്രീ; നിങ്ങള്‍ക്ക് ഇങ്ങനെയും ജീവിക്കാം എന്ന വിഷയത്തില്‍ അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. ചൊവ്വാഴ്ച 'ധനമോഹം വലച്ച ജീവിതങ്ങള്‍' എന്ന വിഷയത്തില്‍ ശൗക്കത്തലി വെള്ളമുണ്ട പ്രഭാഷണം നടത്തും. പ്രഭാഷണം ശ്രവിക്കാനായി സ്ത്രീകള്‍ക്ക് പ്രത്യേകം സ്ഥലസൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എസ്.കെ.എസ്.എസ്.എഫ് റമദാന്‍ പ്രഭാഷണത്തിന് പ്രൗഢ തുടക്കം

Keywords :  Kasaragod, Kerala, SKSSF, Inauguration,  District  Committee,  Ramadan  Speech. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia