എസ്.കെ.എസ്.എസ്.എഫ് റമദാന്‍ പ്രഭാഷണം 24 മുതല്‍ ഹൊസങ്കടിയില്‍
Jun 22, 2015, 09:00 IST
വിവിധ ദിവസങ്ങളിലായി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, അലി അക്ബര്‍ ബാഖവി ടാനിയംപുരം, ഖലീല്‍ ഹുദവി, ബഷീര്‍ ബാഖവി കിഴിശ്ശേരി, ഷൗക്കത്തലി വെള്ളമുണ്ട എന്നിവര്‍ പ്രഭാഷണം നടത്തും. പരിപാടി ശ്രവിക്കാന്‍ ആയിരത്തിലധികം പേര്‍ക്ക് ഇരിക്കാവുന്ന പന്തലും, സ്ത്രീകള്‍ക്ക് എല്‍.സി.ഡി സഹിതം ശ്രവിക്കാവുന്ന സൗകര്യവും ഒരുക്കിയതായി ഇസ്മായില്‍ മച്ചംപാടി, മുഹമ്മദ് ഫൈസി കജ, സിദ്ദീഖ് അസ്ഹരി, അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്‍ റഹ്മാന്‍ ഹാജി എന്നിവര്‍ അറിയിച്ചു.
Keywords : Manjeshwaram, Kasaragod, SKSSF, Hosangadi, Ramadan Speech.







