മഞ്ചേശ്വരം: (www.kasargodvartha.com 22/06/2015) 'നന്മയുടെ വസന്തം നേരിന്റെ സുഗന്തം' എന്ന പ്രമേയവുമായി സംസ്ഥാന കമ്മിറ്റിയുടെ റമദാന് ക്യാമ്പയിന്റെ ഭാഗമായുള്ള എസ്.കെ.എസ്.എസ്.എഫ് മഞ്ചേശ്വരം മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന് പ്രഭാഷണം ജൂണ്‍ 24 മുതല്‍ 29 വരെ ഹൊസങ്കടിയില്‍ പ്രത്യേകം സജ്ജമാക്കിയ ശംസുല്‍ ഉലമാ നഗറില്‍ നടക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

വിവിധ ദിവസങ്ങളിലായി, ഹസന് സഖാഫി പൂക്കോട്ടൂര്‍, അലി അക്ബര്‍ ബാഖവി ടാനിയംപുരം, ഖലീല്‍ ഹുദവി, ബഷീര്‍ ബാഖവി കിഴിശ്ശേരി, ഷൗക്കത്തലി വെള്ളമുണ്ട എന്നിവര്‍ പ്രഭാഷണം നടത്തും. പരിപാടി ശ്രവിക്കാന്‍ ആയിരത്തിലധികം പേര്‍ക്ക് ഇരിക്കാവുന്ന പന്തലും, സ്ത്രീകള്‍ക്ക് എല്‍.സി.ഡി സഹിതം ശ്രവിക്കാവുന്ന സൗകര്യവും ഒരുക്കിയതായി ഇസ്മായില്‍ മച്ചംപാടി, മുഹമ്മദ് ഫൈസി കജ, സിദ്ദീഖ് അസ്ഹരി, അബ്ദുല്‍ ഖാദര്‍ ഹാജി, അബ്ദുല്‍ റഹ്മാന് ഹാജി എന്നിവര്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Manjeshwaram, Kasaragod, SKSSF, Hosangadi, Ramadan Speech.