എസ്.കെ.എസ്.എസ്.എഫ്. ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഞായറാഴ്ച
Aug 3, 2013, 09:00 IST
കാസര്‍കോട്: ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ്. കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റംസാന്‍ കാമ്പയിന്റെ ഭാഗമായി നടക്കുന്ന ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാല് മണി വരെ നടക്കും.
ഖുര്‍ആനിലെ അവസാനത്തെ പത്ത് സൂറത്തുകളെ അധികരിച്ചായിരിക്കും പരീക്ഷ. ജില്ലയില്‍ 283 പരീക്ഷാ കേന്ദ്രങ്ങളാണ് ഉള്ളത്. പരീക്ഷാ കേന്ദ്രങ്ങളുടെ ഉത്തരവാദിത്വം അതാത് ശാഖാ പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറിമാര്‍ക്ക് ആയിരിക്കും.
പരീക്ഷാ ചോദ്യ പേപ്പറുകള്‍ ശാഖാ ജനറല്‍ സെക്രട്ടറിമാര്‍ മേഖലാ കമ്മിറ്റിയില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മുമ്പ് കൈപ്പറ്റണമെന്ന് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ അറിയിച്ചു.

Keywords : Kasaragod, SKSSF, Qurhan, Kerala, Examination, Sunday, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.