എസ്.കെ.എസ്.എസ്.എഫ് മെമ്പര്‍ഷിപ്പ് ഓണ്‍ലൈന്‍ അപേക്ഷ 28ന് അവസാനിക്കും
Jun 24, 2015, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 24/06/2015) അണി ചേരുക നീതികാക്കാന്‍ എന്ന പ്രമേയത്തില്‍ ജുലൈ 13 വരെ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന അംഗത്വ പ്രചരണത്തിന് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ശാഖയ്ക്ക് നല്‍കിയ അപേക്ഷാ ഫോറത്തിലെ വിവരങ്ങളാണ് സൈറ്റില്‍ ചേര്‍ക്കേണ്ടത്.
ശാഖയില്‍ അപേക്ഷ നല്‍കിയവര്‍ ശാഖാ ജനറല്‍ സെക്രട്ടറിയോ ചുമതലപ്പെടുത്തിയവരോ ആണ് അപേക്ഷിക്കേണ്ടത്. ജൂണ്‍ 28 നാണ് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പിക്കാനുള്ള അവസാന തീയ്യതി. ശാഖയില്‍ നിന്ന് ലഭിച്ച അപേക്ഷ 29 മുതല്‍ ജുലൈ രണ്ട് വരെ ക്ലസ്റ്റുകളിലും, മൂന്ന് മുതല്‍ ഏഴ് വരെ മേഖലകളിലും, എട്ട് മുതല്‍ 13 വരെ ജില്ലയിലും സ്വീകരിക്കും.
സമയബന്ധിതമായി കാംപയിന്‍ നടത്താന്‍ ഇലക്ഷന്‍ ഉദ്യോഗസ്ഥന്മാരും ഭാരവാഹികളും പരിശ്രമിക്കണമെന്ന് ജില്ലാ ഇലക്ഷന്‍ കമ്മിഷണര്‍ ഇബ്രാഹിം ഫൈസി ജെഡിയാര്‍, പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, സെക്രട്ടറി ഹാരിസ് ദാരിമി ബെദിര എന്നിവര്‍ അറിയിച്ചു.

Keywords : Kasaragod, Kerala, SKSSF, Membership, Campaign, Application, Online.