city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മൊഗ്രാലില്‍ എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക തീര്‍ത്തു

കാസര്‍കോട്: (www.kasargodvartha.com 27/01/2016) രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ റിപ്പബ്ലിക്ക് ദിനത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി മൊഗ്രാലില്‍ സംഘടിപ്പിച്ച മനുഷ്യ ജാലിക ജനസഞ്ചയം കൊണ്ട് വീര്‍പ്പ് മുട്ടി. ആയിരക്കണക്കിന് പ്രവര്‍ത്തകന്മാര്‍ അണിനിരന്ന ജാലിക കേരളത്തിന്റെ മതേതര പാരമ്പര്യത്തെ ഉണര്‍ത്തുന്നതും വര്‍ഗീയ ഫാസിസ്റ്റ് ശക്തിക്കെതിരെ കാസര്‍കോടിന്റെ മനസ്സിനെ ബോധനം നടത്തുന്നതുമായിരുന്നു.

മൊഗ്രാല്‍പുത്തൂരില്‍ നിന്നാരംഭിച്ച ജാലിക റാലിയ്ക്ക് എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍, സലാം ഫൈസി പേരാല്‍, അബൂബക്കര്‍ സാലൂദ് നിസാമി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഹനീഫ് ഹാജി കോട്ടക്കുന്ന്, റഫീഖ് ഹാജി കോട്ടക്കുന്ന്, മഹ് മൂദ് ദേളി, സിദ്ദീഖ് ബെളിഞ്ചം, സി.പി മൊയ്തു മൗലവി, റശീദ് ഫൈസി കാഞ്ഞങ്ങാട്, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, യൂനുസ് ഫൈസി, ശറഫുദ്ദീന്‍ കുണിയ, യൂനുസ് ഹസനി, നാഫിഅ സഅദി തൃക്കരിപ്പൂര്‍, സിദ്ദീഖ് ബെളിഞ്ച, ശരീഫ് നിസാമി മുഗു, എം.എ ഖലീല്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ഇബ്രാഹിം മൗവ്വല്‍, മൊയ്തു ചെര്‍ക്കള ,സിറാജുദ്ദീന്‍ ഖാസിലൈന്‍, സുബൈര്‍ നിസാമി, മുഹമ്മദ് ഫൈസി കജ, ഇസ്മാഈല്‍ മച്ചംപാടി, ഖാസിം ഫൈസി, അബ്ദുല്ല മൗലവി, മൂസ നിസാമി, അന്‍വറലി ഹുദവി, സലാം വാഫി, നവാസ് ദാരിമി തുടങ്ങിയവര്‍ റാലിയ്ക്ക് നേതൃത്വം നല്‍കി.

കറുപ്പ് പാന്റ്‌സ്, വെള്ള ഷര്‍ട്ട്, കുങ്കുമ നിറത്തിലുള്ള തൊപ്പി ധരിച്ച വിഖായ അംഗങ്ങളും, വെള്ളവസ്ത്രവും തലപ്പാവും ധരിച്ച ത്വലബാ അംഗങ്ങളും കറുപ്പ് പാന്റ് വെള്ളവസ്ത്രവും പച്ച നിറത്തിലുള്ള തൊപ്പിയും ധരിച്ച കാമ്പസ് അംഗങ്ങളും റാലിയ്ക്ക് കൗതുകമായി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം യതീന്ദ്രന്‍ മാസ്റ്റര്‍ പാനൂര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിട്ടത്ത് എസ് കെ എസ് എസ് എഫിന്റെ സാന്നിധ്യമാണന്നും ധാര്‍മികമായ സമൂഹത്തെ വളര്‍ത്തുന്നതില്‍ അമൂല്യമായ സംഭാവനയാണ് എസ് കെ എസ് എസ് എഫ് ചെയ്യുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ജില്ലാ പ്രസിഡണ്ട് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര സ്വാഗതം പറഞ്ഞു. ഇമാം ശാഫി ഇസ്ലാമിക് അക്കാദമി വിദ്യാര്‍ത്ഥികള്‍ ദേശി യോദ്ഗ്യന്ധ ഗാനം ആലപിച്ചു. നജ്മുദ്ദീന്‍ തങ്ങള്‍ അല്‍ ഹൈദ്രോസി പ്രാര്‍ത്ഥന നടത്തി. യു.എം അബ്ദുര്‍ റഹ് മാന്‍ മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി, പി.ബി അബ്ദുര്‍ റസാഖ് എം.എല്‍.എ, എ.ജി.സി ബഷീര്‍, സയ്യിദ് ജിഫ്രി തങ്ങള്‍, അബ്ബാസ് ഫൈസി പുത്തിഗെ, എസ്.പി സലാഹുദ്ധീന്‍, അഹ് മദ് മുസ്ലിയാര്‍ ചെര്‍ക്കള, സ്വാലിഹ് മുസ്ലിയാര്‍ ചൗക്കി, അലി അക്ബര്‍ ബാഖവി, സിദ്ദീഖ് നദ് വി ചേരൂര്‍, അബ്ദുസലാം ദാരിമി ആലംപാടി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, പി.എസ് ഇബ്രാഹിം ഫൈസി, കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി, നൗശാദ് മിഅറാജ്, അബ്ദുര്‍ റഹ് മാന്‍ തുരുത്തി, അഷ്‌റഫ് മിസ്ബാഹി, ഖാലിദ് ബാഖവി, ഹാഷിം അരിയില്‍, ബഷീര്‍ ദാരിമി തളങ്കര, യു. ബശീര്‍ ഉളിയത്തടുക്ക, അബ്ദുല്‍ ഹമീദ് മദനി, ലത്വീഫ് മൗലവി ചെര്‍ക്കള, ജംഷീര്‍ അടക്ക, ഹമീദ് കേളോട്ട്, അബ്ദുല്‍ ഖാദര്‍ ഖാസിമി, റഹീം ആരിക്കാടി, എന്‍.പി.കെ പള്ളങ്കോട്, സലീം ദേളി, ശറഫുദ്ദീന്‍ തങ്ങള്‍ കുന്നുംകൈ, ഹാഫിള് അബൂബക്കര്‍ നിസാമി, കൊമ്പോട് അബ്ദുല്‍ ഖാദര്‍ ഹനീഫി, മൂസ ഹാജി ചേരൂര്‍, മൂസ ഹാജി കോഹിനൂര്‍, നൗഷാദ് മൊഗ്രാല്‍, അമീന്‍ മൊഗ്രാല്‍, പി.എച്ച് അസ്ഹരി ആദൂര്‍, വി.പി അബ്ദുല്‍ ഖാദര്‍ ,ടി.എം ശുഹൈബ്, മുഹമ്മദലി, ഹനീഫ് കമ്പാര്‍, സുഹൈല്‍ ഫൈസി, ഫാറൂഖ് മൊഗ്രാല്‍ പുത്തൂര്‍, ജാഷിര്‍ കടവത്ത്, ഇര്‍ഷാദ് മൊഗ്രാല്‍, സി.എം ഹംസ, റാസിഖ് ഹുദവി, കബീര്‍ ഫൈസി, മുഹമ്മദലി ഫൈസി, ഹാരിസ് ഗാളിമുഖം, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.

മൊഗ്രാലില്‍ എസ് കെ എസ് എസ് എഫ് മനുഷ്യ ജാലിക തീര്‍ത്തു


Keywords : SKSSF, Mogral, Manushya Jalika, Programme, Inauguration, Kasaragod.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia