എസ്‌കെഎസ്എസ്എഫ് മംഗല്‍പാടി ക്ലസ്റ്റര്‍: സമസ്ത ആദര്‍ശ സമ്മേളനം 15ന് ഹേരൂരില്‍
Dec 8, 2014, 17:00 IST
കാസര്‍കോട്: (www.kasargodvartha.com 08.12.2014) നീതി ബോധത്തിന്റെ നിതാന്ത ജാഗ്രത എന്ന പ്രമേയത്തില്‍ എസ്‌കെഎസ്എസ്എഫ് സില്‍വര്‍ ജൂബിലിയുടെ പ്രചാരണാര്‍ത്ഥം മംഗല്‍പാടി ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദര്‍ശ വിശദീകരണ സമ്മേളനം ഡിസംബര്‍ 15ന് മീപ്പിരി (ഹേരൂര്‍) ശംസുല്‍ ഉലമാ നഗറില്‍ നടക്കും. സയ്യിദ് കെഎസ് അലി തങ്ങള്‍ കുമ്പോല്‍ പതാക ഉയര്‍ത്തും.
കൊക്കച്ചാല്‍ ശാഫി കോളജ് പ്രിന്‍സിപ്പാള്‍ എംഎസ് ഖാലിദ് ബാഖവിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് ഷഫീഖ് അലി ശിഹാബ് തങ്ങള്‍ പള്ളിക്കര ഖാസി പയ്യക്കി ഉസ്താദിനെ ആദരിക്കും. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, മുഹമ്മദ് രാമന്തളി, അബ്ദുല്‍ ബാരി ബാഖവി, നാസര്‍ സഖാഫി, ഇബ്രാഹിം ബാഖവി, താജുദ്ദീന്‍ ദാരിമി പടന്ന തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.
സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 13ന് ശനിയാഴ്ച മൂന്നിന് ഇച്ചിലങ്കോട് മഖാം സിയാറത്തോട് കൂടി പദയാത്ര തുടങ്ങി ഉപ്പളയില്‍ സമാപിക്കും. മേഖല പ്രസിഡന്റ് സുബൈര്‍ നിസാമി നയിക്കുന്ന പദയാത്രയില്‍ അഷ്‌റഫ് റഹ്മാനി ചൗക്കി മുഖ്യപ്രഭാഷണം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് എംഎസ് ഖാലിദ് ബാഖവി, സെക്രട്ടറി ജംഷീദ് അടുക്കം, സ്വാഗത സംഘം ചെയര്‍മാന്‍ സി മുഹമ്മദ് ഹാജി, റഫീഖ് അസ്ഹരി, യൂസുഫ് ചിന്നമുഗര്‍, ഖാസിം ഹേരൂര്‍, അബ്ദുല്‍ റഹ്മാന്‍ പങ്കെടുത്തു.

Keywords : Kasaragod, Kerala, SKSSF, Conference, Heroor, Press Conference.