city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മലബാര്‍ ഇസ്ളാമിക് കോംപ്ളക്സ് സമ്മേളനം തെക്കന്‍മേഖല സന്ദേശയാത്ര തൃക്കരിപ്പൂരില്‍ നിന്ന്

മലബാര്‍ ഇസ്ളാമിക് കോംപ്ളക്സ് സമ്മേളനം തെക്കന്‍മേഖല സന്ദേശയാത്ര തൃക്കരിപ്പൂരില്‍ നിന്ന്
കാസര്‍കോട്: 2012 ഏപ്രില്‍ 20,21,22 തീയ്യതികളില്‍ ചട്ടംഞ്ചാല്‍ മാഹിനാബാദ് ശഹീദേ മില്ലത്ത് സി.എം.ഉസ്താദ് നഗറില്‍ വെച്ച് നടക്കുന്ന മലബാര്‍ ഇസ്ളാമിക് കോംപ്ളക്സ് 19-ാം വാര്‍ഷിക സനദ് ദാന സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലകമ്മിറ്റി  രണ്ട് മേഖലകളിലായി നടത്തുന്ന സന്ദേശ യാത്രയുടെ തെക്കന്‍ മേഖല സന്ദേശയാത്ര ഏപ്രില്‍ 14ന് തൃക്കരിപ്പൂരില്‍ നിന്ന് ആരംഭിച്ച് 16ന് തളങ്കരയില്‍ സമാപിക്കും. ജാഥ എം.എസ്.തങ്ങള്‍ മദനി നായകനും ഹാഷിം ദാരിമി ദേലംപാടി ഉപനായകനും ഹാരീസ് ദാരിമി ബെദിര ഡയറക്ടറും മൊയ്തീന്‍ ചെര്‍ക്കള കോഡിനേറ്ററുമായ സംഘം നയിക്കും. പരിപാടി പ്രചരണകമ്മിറ്റി ചെയര്‍മാന്‍ ജലീല്‍ കടവത്തിന്റെ അധ്യക്ഷതയില്‍ സമസ്തജില്ലജനറല്‍ സെക്രട്ടറി യു.എം.അബ്ദുറഹ്മാന്‍ മൌലവി ഉദ്ഘാടനം ചെയ്യും. ബഷീര്‍ ഫൈസി, താജുദ്ദീന്‍ ദാരിമി പടന്ന, ഹബീബ് ദാരിമി, കെ.എം.ശറഫുദ്ദീന്‍, നാഫിഅ് അസ്ഹദി, ഷമീര്‍ ഹൈത്തമി, ഷമീര്‍ മൌലവി, സഈദ് ദാരിമി പടന്ന, മുഹമ്മദലി കോട്ടപ്പുറം, ഇസ്മായില്‍ കക്കുന്നം എന്നിവര്‍ സ്ഥിരാംഗങ്ങളായിരിക്കുമെന്ന് ജില്ലാസെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ് ദാരിമി ബെദിര, മുഹമ്മദ് ഫൈസി കജ, താജുദ്ദീന്‍ ദാരിമി പടന്ന, ഹാഷിം ദാരിമി ദേലംപാടി, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്തീന്‍ ചെര്‍ക്കള, സത്താര്‍ ചന്തേര, കെ.എം.ശറഫുദ്ദീന്‍, എം.എ.ഖലീല്‍, ബഷീര്‍ ദാരിമി തളങ്കര, മുഹമ്മദലി കോട്ടപ്പുറം തുടങ്ങിയവര്‍ സംബന്ധിച്ചു.


സഖാഫി സമ്മേളനം 12ന്: സന്ദേശയാത്ര ആരംഭിച്ചു
മലബാര്‍ ഇസ്ളാമിക് കോംപ്ളക്സ് സമ്മേളനം തെക്കന്‍മേഖല സന്ദേശയാത്ര തൃക്കരിപ്പൂരില്‍ നിന്ന്
എസ്.കെ.എസ്.എസ്.എഫ് മഞ്ചേശ്വരം-കുമ്പള മേഖല സഖാഫി സമ്മേളന സന്ദേശ യാത്ര ഉദ്യാപുരത്ത് വെച്ച് അബൂബക്കര്‍ സാലൂദ് നിസാമി ജാഥ ക്യാപ്റ്റന്‍ മുഹമ്മദ് ഫൈസി കജക്ക് പതാക കൈമാറി നിര്‍വ്വഹിക്കുന്നു. 
മലബാര്‍ ഇസ്ളാമിക് കോംപ്ളക്സ് സമ്മേളനം തെക്കന്‍മേഖല സന്ദേശയാത്ര തൃക്കരിപ്പൂരില്‍ നിന്ന്
സഖാഫി സമ്മേളനത്തിന്റെ സന്ദേശ യാത്ര മാലിക് ദിനാര്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജാഥ നായകന്‍ ഹാരിസ് ദാരിമി ബേദിരയ്ക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു. 
കാസര്‍കോട് :സുന്നീയുവജന സംഘം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് ആത്മീയ ചൂഷണത്തിനെതിരെ ജിഹാദ് എന്ന പ്രമേയവുമായി 2012 ഏപ്രില്‍ 18 മുതല്‍ 30 വരെ മംഗലാപുരത്ത് നിന്ന്  തിരുവനന്തപുരം വരെ നടത്തുന്ന എസ്.കെ.എസ്.എസ്.എഫ് വിമോചന യാത്രയുടെ ഭാഗമായി  എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ഏപ്രില്‍ 12ന് വ്യാഴാഴ്ച കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്ത് സംഘടിപ്പിക്കുന്ന സഖാഫി സമ്മേളനത്തിന്റെ സന്ദേശയാത്ര കാസര്‍കോട്ടുനിന്നും മഞ്ചേശ്വരത്ത് നിന്നും ആരംഭിച്ചു. മഞ്ചേശ്വരം-കുമ്പള മേഖല സന്ദേശയാത്ര ഉദ്യാപുരം മഖാം സിയാറത്തോടെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി അബൂബക്കര്‍ സാലൂദ് നിസാമി ജാഥ നായകന്‍ മുഹമ്മദ് ഫൈസി കജക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സൂബൈര്‍ നിസാമി, സിദ്ദീഖ് അസ്ഹരി പാത്തൂര്‍, അബ്ദുല്ല മൌലവി ആര്‍വര്‍, അബ്ദുറസാഖ് അസ്ഹരി, ശിഹാബ് അസ്ഹരി, മുഹമ്മദ് അസ്ഹരി, സിദ്ദീഖ് മൌലവി, അബ്ദുള്‍ ഖാദര്‍ അസ്ഹരി തുടങ്ങിയവര്‍ സംബന്ധിച്ചു. കാസര്‍കോട്-  ചെര്‍ക്കള മേഖല സന്ദേശയാത്ര മാലിക്ദീനാര്‍ മഖാം സിയാറത്തോടെ എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജാഥ നായകന്‍ ഹാരീസ് ദാരിമി ബെദിരക്ക് പതാക കൈമാറി നിര്‍വഹിച്ചു. മഖാം സിയാറത്തിന് മാലിക് ദീനാര്‍ ഖത്തീബ് മജീദ് ബാഖവി നേതൃത്വം നല്‍കി. ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം, കണ്ണൂര്‍ അബ്ദുല്ല മാസ്റര്‍, റഫീഖ് അങ്കകളരി, മൊയ്തു ചെര്‍ക്കള, എം.എ.ഖലീല്‍, സിറാജുദ്ദീന്‍ ഖാസിലൈന്‍, ജമാലുദ്ദീന്‍ ദാരിമി, ലത്തീഫ് കൊല്ലംപാടി തുടങ്ങിയവര്‍ സംബന്ധിച്ചു.


ഉദുമ-ബദിയടുക്ക മേഖല സന്ദേശയാത്ര ചൊവ്വാഴ്ച
കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫ് കാസര്‍കോട് ജില്ലാകമ്മിറ്റി ഏപ്രില്‍ 12ന് വ്യാഴാഴ്ച കാസര്‍കോട് പുതിയ ബസ്സ്റ്റാന്റിന് സമീപത്ത് സംഘടിപ്പിക്കുന്ന സഖാഫി സമ്മേളനത്തിന്റെ ബദിയടുക്ക - മുള്ളേരിയ മേഖല സന്ദേശയാത്ര ഇന്ന് രാവിലെ 9 മണിക്ക് ചെടേക്കല്‍ അടിയമ്പായി മഖാം സിയാറത്തോടെ എസ്.കെ.എസ്.എസ്.എഫ് ജില്ലാജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ജാഥ നായകന്‍ ഹാഷിം ദാരിമി ദേലംപാടിക്ക് പതാക കൈമാറി നിര്‍വഹിക്കും. മുനീര്‍ഫൈസി ഇടിയടുക്ക ഉപനായകനും സുഹൈര്‍ അസ്ഹരി പള്ളങ്കോട് ഡയറക്ടറും ആലിക്കുഞ്ഞി ദാരിമി കോഡിനേറ്ററും ആയിരുക്കും. ജാഥ വൈകുന്നേരം പള്ളങ്കോട്ട് സമാപിക്കും. ഉദുമ-കാഞ്ഞങ്ങാട് മേഖല സന്ദേശയാത്ര ഇന്ന് രാവിലെ 9 മണിക്ക് ചെമ്പരിക്ക സി.എം.ഉസ്താദ് മഖാം സിയാറത്തോടെ ജാഥ നായകന്‍ ഹമീദ് നദ്വി ഉദുമക്ക് പതാക കൈമാറി സുന്നിയുവജനസംഘം ജില്ലാട്രഷറര്‍ മെട്രോമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്യും. കെ.എം.ശറഫുദ്ദീന്‍ ഉപനായകനും റഫീഖ് അങ്കകളരി ഡയറക്ടറും അഷ്റഫ് ദാരിമി കൊട്ടിലങ്ങാട് കോഡിനേറ്ററും ആയിരിക്കും ജാഥ വൈകുന്നേരം 7 മണിക്ക് ആറങ്ങാടിയില്‍ സമാപിക്കും.

Keywords: SKSSF,Malabar Islamic complex conference,Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia