city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖല സമ്മേളനം സമാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 29.11.2016) എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖല സമ്മേളനം സമാപിച്ചു. അണങ്കൂര്‍ സൈനുല്‍ ഉലമ നഗറില്‍ നടന്ന പരിപാടി സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി ത്വാഖ അഹ് മദ് മൗലവി ഉദ്ഘാടനം ചെയ്തു. 2017 ഫെബ്രുവരി 10, 11, 12 തീയ്യതികളില്‍ തളങ്കര ഹുദൈബിയ്യയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥമാണ് മേഖലസമ്മേളനം സംഘടിപ്പിച്ചത്.

സമൂഹ നവോത്ഥാനത്തെ തീവ്രവാദികള്‍ പിന്നോട്ടു നയിക്കുകയാണെന്നും പുതിയ സാമൂഹിക പരിസരങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ യുവതയെ സജ്ജമാക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്്‌ലാമിക മൗലിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനിച്ചു കൊണ്ട് ചിലര്‍ സ്ത്രീത്വത്തെ തെരുവിലെ തര്‍ക്കവിഷയമാക്കി മാറ്റുന്നത് അജ്ഞത നിമിത്തമാണെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. രാഷ്ട്രീയ അധികാരങ്ങളുടെ സുഖങ്ങള്‍ക്കു വേണ്ടി ആഗ്രഹം ജനിച്ചപ്പോള്‍ തീവ്രവാദികള്‍ കപടമതേതര കുപ്പായവും ബഹുസ്വര സ്‌നേഹവും ചമഞ്ഞ് രംഗത്തുവന്നിരിക്കുകയാണെന്നു സമ്മേളനം അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതര സങ്കല്‍പ്പത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന രാഷ്ട്രീയ തീവ്രവാദത്തെ ജനാധിപത്യ കക്ഷികള്‍ തിരിച്ചറിയണമെന്നു സമ്മേളനം ആവശ്യപ്പെട്ടു.

ഇസ്ലാമിക പ്രമാണങ്ങള്‍ക്ക് അന്യമായ രാഷ്ട്രീയ വ്യാഖ്യാനം നല്‍കിയ മൗദൂദിയുടെ ആശയമാണ് കേരളത്തില്‍ തീവ്രവാദത്തിന് അടിത്തറ പാകിയത്. രാഷ്ട്രീയ മുഖംമൂടിയണിഞ്ഞ് മതേതര സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നവരെ ജനാധിപത്യകക്ഷികള്‍ തിരിച്ചറിയണമെന്നും സമ്മേളനം  ഓര്‍മപ്പെടുത്തി. ചടങ്ങില്‍ മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. പ്രസിഡന്റ് ഹാരിസ് ബെദിര അധ്യക്ഷത വഹിച്ചു. ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ മുഖ്യ പ്രഭാഷണം നടത്തി. ജഅ്ഫര്‍ ബുസ്ത്താനി പ്രഭാഷണം നടത്തി. സയ്യിദ് എന്‍ പി എം ഫസല്‍ തങ്ങള്‍ മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്സിന് നേതൃത്വം നല്‍കി. നൂറുല്‍ ഹുദാ മദ്‌റസ സ്വദര്‍ മുഅല്ലിം പ്രാരംഭ പ്രാര്‍ത്ഥന നടത്തി. മജീദ് അസ്ഹരി ചങ്കരക്കുളം കൂട്ടുപ്രാര്‍ത്ഥന നടത്തി.

എസ് കെ എസ് എസ് എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, എസ് പി സ്വലാഹുദ്ദീന്‍,ബഷീര്‍ ദാരിമി തളങ്കര, കെ എം സൈനുദ്ദീന്‍ ഹാജി കൊല്ലമ്പാടി, യു സഹദ് ഹാജി, എം എ ഖലീല്‍, യു ബഷീര്‍ ഉളിയത്തടുക്ക, എ എ സിറാജുദ്ദീന്‍ ഖാസിലൈന്‍, സത്താര്‍ ഹാജി അണങ്കൂര്‍, മുനീര്‍ അണങ്കൂര്‍, മുഹമ്മദ് ബേഡകം, സി എ അബ്ദുല്ല കുഞ്ഞി ചാല, ചെര്‍കള അഹ് മദ് മുസ്ലിയാര്‍, ഹമീദ് ഹാജി ചൂരി, സി പി മൊയ്തു മൗലവി ചെര്‍ക്കള, മൊയ്തീന്‍ കൊല്ലമ്പാടി, മേഖല ട്രഷറര്‍ ശിഹാബ് അണങ്കൂര്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സുഹൈല്‍ ഫൈസി കമ്പാര്‍, അബ്ദുല്‍ ഖാദര്‍ കടവത്ത്, മുഹമ്മദ് ടിവി സ്‌റ്റേഷന്‍, ഹമീദ് ചേരങ്കൈ, മുഹമ്മദ് അണങ്കൂര്‍ ,ഹാരിസ് ഗാളിമുഖം, പി എച്ച് അസ്ഹരി, സലാം പള്ളങ്കോട്, ബഷീര്‍ മൗലവി കോട്ട, ശാക്കിര്‍ ഇര്‍ഷാദി ബെദിര, അബ്ദുല്ല മൗലവി പാണലം, പി എ ജലീല്‍, നൗഫല്‍ എസ് പി നഗര്‍, ഫാറൂഖ് കടവത്ത്, ജംഷീര്‍ കടവത്ത്, സാലിം ബെദിര, സുലൈമാന്‍ അണങ്കൂര്‍, നൗഫല്‍, ചൂരി അബ്ദുല്ല ടി എന്‍ മൂല, ശബീബ് അണങ്കൂര്‍, അബ്ദുല്‍, എം സി ഹക്കിം ഹാജി പെരുമ്പട്ട, അബ്ബാസ് മുസ്ലിയാര്‍, സലാം മൗലവി ചുടുവളപ്പില്‍, ഹമീദ് ഫൈസി തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.


എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖല സമ്മേളനം സമാപിച്ചു

എസ്‌കെഎസ്എസ്എഫ് കാസര്‍കോട് മേഖല സമ്മേളനം സമാപിച്ചു


Keywords:  SKSSF, kasaragod, Conference, Samastha, inauguration, Programme, Kasargod Area conference.


<-- --="" adsense="">

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia