city-gold-ad-for-blogger

വിവിധ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ച് എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല കൗണ്‍സില്‍ മീറ്റ് സമാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 14/03/2016) എസ് കെ എസ് എസ് എസ് കാസര്‍കോട് മേഖലയിലെ അണങ്കൂര്‍, ഉളിയത്തടുക്ക, തളങ്കര, മൊഗ്രാല്‍പുത്തൂര്‍ എന്നീ ക്ലസ്റ്ററുകളിലും മറ്റു ശാഖകളിലും സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖലാ കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു. ശാഖ തലങ്ങളില്‍, ആതുരസേവനം, ജൈവകൃഷി, ആരോഗ്യപരിപാലനം, വിദ്യാഭ്യാസ പ്രവര്‍ത്തനം, ലഹരി ബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും, ക്ലസ്റ്റര്‍ തലങ്ങളില്‍ ലീഡര്‍ഷിപ്പ് ട്രെയിനിംങ്ങ് പ്രോഗ്രാം എന്നീ പദ്ധതികള്‍ നടപ്പിലാക്കും, മികച്ച നേതൃ പാടവം, വ്യക്തിത്വ വികസനം, ശുദ്ധമായ ആശയ വിനിമയം, ശുഭാപ്തി വിശ്വാസം, ജാഗ്രതയോടെയുള്ള ശ്രദ്ധ തുടങ്ങിയവ നേടിയെടുക്കുന്നതിനുള്ള പരിശീലനമാണ് ലീഡര്‍ ശിപ്പ് ട്രൈയിനിങ്ങിലൂടെ നല്‍കുന്നത്.

ഉളിയത്തടുക്ക ക്ലസ്റ്ററിന്റെ നിരീക്ഷകനായി സുഹൈല്‍ ഫൈസിയെയും, അണങ്കൂര്‍ ക്ലസ്റ്ററിന്റെ പി.എ ജലീല്‍, തളങ്കര ക്ലസ്റ്ററിന്റെ ഹാരിസ് ബെദിര, മൊഗ്രാല്‍പുത്തൂര്‍ ക്ലസ്റ്ററിന്റെ ഫാറൂഖ് ദാരിമി കൊല്ലമ്പാടി എന്നിവരെ യോഗം ചുമതലപ്പെടുത്തി. സമസ്ത ജില്ലാ ഓഫീസില്‍ ചേര്‍ന്ന കൗണ്‍സില്‍ മീറ്റ് എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡണ്ട് ഹനീഫ് മൗലവി ഉളിയത്തടുക്ക അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു. എസ് വൈ എസ് മണ്ഡലം സെക്രട്ടറി എം.എ ഖലീല്‍ മുഖ്യപ്രഭാഷണം നടത്തി. എ.എ സിറാജുദ്ദീന്‍ ഖാസി ലൈന്‍, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, വിഖായ ജില്ലാ ചെയര്‍മാന്‍ ഹാരിസ് ബെദിര, സുഹൈല്‍ ഫൈസി കമ്പാര്‍, പി.എ ജലീല്‍ ഹിദായത്ത് നഗര്‍, സിദ്ദീഖ് കമ്പാര്‍, മുഹമ്മദ് ജംഷീര്‍ കടവത്ത്, ശിഹാബുദ്ദീന്‍ കെ.എ അണങ്കൂര്‍, ശബീര്‍ ടി.എ കണ്ടത്തില്‍, ആരിഫ് റഹ് മാന്‍ ഹുദവി, സലാം പള്ളങ്കോട്, സഹല്‍ അബ്ബാസ് നെല്ലിക്കുന്ന്, അബ്ദുര്‍ റഹ് മാന്‍ മുനൈസ്, സാലിം ബെദിര തുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.

വിവിധ കര്‍മ പദ്ധതികള്‍ ആവിഷ്‌കരിച്ച് എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല കൗണ്‍സില്‍ മീറ്റ് സമാപിച്ചു


Keywords : SKSSF, Programme, Meet, Inauguration, Kasaragod.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia