city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ ജൂബിലി സന്ദേശ ജാഥ 29ന് തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 28/01/2015) എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെയുടെ പ്രചരണാര്‍ത്ഥം കാസര്‍കോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി നയിക്കുന്ന ജൂബിലി സന്ദേശ യാത്രയും മേഖല സമ്മേളനവും 29ന് ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് മൊഗ്രാല്‍ പുത്തൂരില്‍ എസ്.വൈ.എസ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

ഏഴ് മണിക്ക് ചെര്‍ക്കള മേഖലയിലും ആലംപാടിയിലും ഒമ്പത് മണിക്ക് മുള്ളേരിയ മേഖലയിലെ പള്ളത്തൂറിലെ സ്വീകരണത്തോടെ സമാപ്പിക്കും. 30ന് മഞ്ചേശ്വരം മേഖലയിലെ ആനക്കല്ലില്‍ നിന്ന് തുടങ്ങി കുമ്പള മേഖലയിലെ സീതാംഗോളി, ബദിയടുക്ക മേഖലയിലെ നെല്ലിക്കട്ടയില്‍ സമാപിക്കും. 31ന് ഉദുമ മേഖലയിലെ പൊവ്വലില്‍ നിന്ന് തുടങ്ങി കാഞ്ഞങ്ങാട് മേഖലയിലെ ആറങ്ങാടിയില്‍ സ്വീകരണ ശേഷം നീലേശ്വരം മേഖയിലെ പയ്യങ്കിയില്‍ സമാപിക്കും.

ഒന്നിന് പെരുമ്പട്ട മേഖലയിലെ ഓട്ടപ്പടവില്‍ നിന്ന് തുടങ്ങി തൃക്കരിപ്പൂര്‍ മേഖലയിലെ ഉടുമ്പുന്തലിയില്‍     സമാപിക്കും. സമാപനം സംസ്ഥാന സെക്രട്ടറി ഇബ്രാഹിം ഫൈസി ജെഡിയാര്‍ ഉദ്ഘാടനം ചെയ്യും. യാത്രയില്‍ ജില്ലാ ജന. സെക്രട്ടറി ഹാരിസ് ദാരിമി ബെദിര ഡയറക്ടറും ഹാശിം ദാരിമി ദേലംപാടി കോ- ഓഡിനേറ്ററുമായിരിക്കും.
എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ഗ്രാന്‍ഡ് ഫിനാലെ ജൂബിലി സന്ദേശ ജാഥ 29ന് തുടങ്ങും
സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സിദ്ദീഖ് അസ്‌രി പാത്തൂര്‍, സി.പി മൊയ്തു മൗലവി, ചെര്‍ക്കള അബ്ദു റശീദ് ഫൈസി ആറങ്ങാടി ഉപനായകരുമാണ്. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ അബ്ദുല്‍ ഹമീദ് ഫൈസി  അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സത്താര്‍ പന്തല്ലൂര്‍, ഡോ. സലീം നദ്‌വി, മുഹമ്മദ് രാമന്തളി, നൗഫല്‍ ഹുദവി കൊടുവള്ളി, അബൂബക്കര്‍ സാലൂദ് നിസാമി, ഖലീല്‍ ഗസനി ചൂരി, ഹാശിം അരിയില്‍ പ്രഭാഷണവും സുബൈര്‍ ദാരിമി പൈക്ക, അഷാഫ് റഹ്മാനി ചൗക്കി, ഹനീഫ് ഹുദവി ദേലംപാടി,  ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍, സുബൈര്‍ ദാരമി പടന്ന, ഉമറുല്‍ ഫാറൂഖ് കൊല്ലമ്പാടി, ജംഷീര്‍ തൃക്കരിപ്പൂര്‍, തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

മഹ്മൂദ് ദേളി, മുഹമ്മദലി നീലേശ്വരം, മൊയ്തീന്‍കുഞ്ഞി ചെര്‍ക്കള, ഹാരിസ് ഹസനി, യൂനുസ് ഹസനി,  മുഹമ്മദ് ഫൈസി കജെ, ഷറഫുദ്ദീന്‍ കുണിയ, സുബൈര്‍ നിസാമി, സിദ്ദീഖ് ബെളിഞ്ചം, അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, ലത്വീഫ് കൊല്ലമ്പാടി,  ഇസ്മാഈല്‍ മച്ചംപാടി, ശരീഫ് മുഗു, ജമാല്‍ ദാരിമി, ഹമീദ് അര്‍ഷദി, ഫക്രുദ്ദീന്‍ മേല്‍പ്പറമ്പ്, അബ്ദുല്ല യമാനി, ഇസ്മാഈല്‍ മുസ്‌ലിയാര്‍ കാഞ്ഞങ്ങാട്, യൂനുസ് ഫൈസി,  യൂസുഫ് ആമത്തല, നാഫിഹ് അസ്അദി, ഫൈസല്‍ പേരാല്‍ എന്നിവര്‍ ജാഥയില്‍ സംബന്ധിക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Kasaragod, Kerala, SKSSF, Celebration, Grand Finale, Propagation. 


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia