city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്‌കെഎസ്എസ്എഫ് ആദര്‍ശ സമ്മേളനം വെള്ളിയാഴ്ച ഹൊസങ്കടിയില്‍

കാസര്‍കോട്: (www.kasargodvartha.com 01.06.2016) എസ്‌കെഎസ്എസ്എഫ് മഞ്ചേശ്വരം മേഖലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനം വെള്ളിയാഴ്ച ഹൊസങ്കടിയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകുന്നേരം 4 മണിക്ക് ഹൊസങ്കടിയില്‍ 'തെരഞ്ഞെടുപ്പ് - ഞങ്ങള്‍ക്കും ചിലത് പറയാനുണ്ട്' എന്ന ശീര്‍ഷകത്തിലാണ് സമ്മേളനം നടത്തുന്നത്.

സമ്മേളനത്തിന് വിപുലമായ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിട്ടുള്ളത്. പടുകൂട്ടന്‍ വേദിയും പന്തലും ഹൊസങ്കടി കോയക്കുട്ടി ഉസ്താദ് നഗറില്‍ ഒരുങ്ങി കഴിഞ്ഞു. വിവിധ സ്ഥലങ്ങളില്‍ നിന്ന് സമസ്തയിലേക്ക് കടന്ന് വരുന്ന വര്‍ക്ക് യോഗത്തില്‍ സ്വീകരണവും നല്‍കും. പരിപാടിയില്‍ അബ്ദുല്‍ സമദ് പൂകോട്ടൂര്‍, നാസര്‍ ഫൈസി കൂടത്തായി, അലവി ദാരിമി കുഴിമണ്ണ, പ്രഭാഷണം നിര്‍വ്വഹിക്കും.

മഞ്ചേശ്വരം എംഎല്‍എ. പിബി അബ്ദുല്‍ റസാക്ക്, യുഎം അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍, പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, എംഎ ഖാസിം മുസ്ലിയാര്‍, പാത്തൂര്‍ അഹമ്മദ് മുസ്ലിയാര്‍, താജുദ്ദീന്‍ ദാരിമി പടന്ന, ഇബ്രാഹിം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, സാലൂദ് നിസാമി തുടങ്ങിയവര്‍ സംബന്ധിക്കും.

എസ്‌കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ വൈസ് പ്രസിഡണ്ട് അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി പാത്തൂര്‍, മേഖലാ പ്രസിഡണ്ട് ഇസ്മായില്‍ അസ്ഹരി വാമഞ്ചൂര്‍, സെക്രട്ടറി കജ മൊഹമ്മദ് ഫൈസി, ട്രഷറര്‍ അസീസ് ഹാജി മച്ചമ്പാടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

എസ്‌കെഎസ്എസ്എഫ് ആദര്‍ശ സമ്മേളനം വെള്ളിയാഴ്ച ഹൊസങ്കടിയില്‍

Keywords: Kasaragod, SKSSF, Hosangadi, Manjeshwaram, PB Abdul razak, Press meet, SKSSF Vice President, Friday, Evening.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia